ജോൺസൻ ചെറിയാൻ.
കുറവിലങ്ങാട് : എംസി റോഡിൽ വാഹനാപകടത്തിന്റെ ചോരത്തുള്ളികൾ. കുര്യനാട് പുല്ലുവെട്ടം ജംക്ഷനു സമീപം വട്ടംകുഴി ഭാഗത്തു കെഎസ്ആർടിസി സൂപ്പർഫാസ്റ്റും കാറും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു.. 31 പേർക്കു പരുക്കേറ്റു. തലനാരിഴ വ്യത്യാസത്തിൽ വലിയ ദുരന്തം ഒഴിവായി.തിരുവൈരാണിക്കുളം ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന 5 വനിതകളാണ് കാറിൽ ഉണ്ടായിരുന്നത്.കാണക്കാരി അർച്ചന നിവാസ് അശ്വിൻ ആണ് കാർ ഓടിച്ചിരുന്നത്.
അശ്വിന്റെ അമ്മ ബിനി ഉൾപ്പെടെ 5 യാത്രക്കാർ.ഏറ്റുമാനൂർ കാട്ടാത്തി മാലിയേൽ സുധ മോഹൻ (60) ആണ് തൽക്ഷണം മരിച്ചത്.കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലുള്ള മതിലിൽ ഇടിച്ചു നിന്നു.മുൻഭാഗം പൂർണമായി തകർന്ന കാർ ഓടയിലേക്കു ചെരിഞ്ഞു. ബസ് യാത്രക്കാരിൽ മിക്കവർക്കും മുഖത്തിനാണ് പരുക്ക്.