ജോൺസൺ ചെറിയാൻ.
കോട്ടയം : സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ഇന്ന് വർധിച്ചു.ഇതോടെ ഗ്രാമിന് 5,200 രൂപയിലും പവന് 41,600 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
പവന് 42000 രൂപയാണ്സ്വർണത്തിന്റെ എക്കാലത്തെയും ഉയർന്ന നിരക്ക്.ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,160 രൂപയും പവന് 41,280 രൂപയുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 5,140 രൂപയിലും പവന് 41,120 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 70രൂപയും പവന് 560 രൂപയും വർധിച്ചു.