ജോൺസൺ ചെറിയാൻ.
ന്യൂഡൽഹി : പ്രവാസികൾക്ക് രാജ്യാന്തര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ വഴി പണമിടപാട് നടത്താൻ അനുമതി.10 രാജ്യങ്ങളിലെ എൻആർഐകൾക്കാണ് ഇന്ത്യൻ നമ്പർ ഉപയോഗിക്കാതെതന്നെ ഈ സേവനം ലഭ്യമാകുക.ഈ രാജ്യങ്ങളിലെ എൻആർഇ, എൻആർഒ അക്കൗണ്ട് ഉള്ള പ്രവാസികൾക്ക് ഇനി ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ സർവീസുകൾ ഉപയോഗിച്ച് ഇടപാട് നടത്താമെന്ന് നാഷനൽ പേമെന്റ്സ് കോർപ്പറേഷൻ അറിയിച്ചു.
നിർദേശങ്ങൾ പാലിക്കാൻ പാർട്നർ ബാങ്കുകൾക്ക് ഏപ്രിൽ 30 വരെ സമയം നൽകിയിട്ടുണ്ട്.ഫെമ നിയമവും ആർബിഐ ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ബാങ്കുകൾ ഉറപ്പുവരുത്തണമെന്നതാണ് പ്രധാന നിബന്ധനകൾ.ഭീകരപ്രവർത്തനത്തിന് ഫണ്ട് നൽകുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും തടയുന്നതിനായാണ് ഈ ചട്ടങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.