Sunday, February 15, 2026
HomeAmericaഅടിമാലിയില്‍ വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കുടിച്ച 3 യുവാക്കളില്‍ ഒരാള്‍ മരിച്ചു.

അടിമാലിയില്‍ വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കുടിച്ച 3 യുവാക്കളില്‍ ഒരാള്‍ മരിച്ചു.

ജോൺസൺ ചെറിയാൻ.

അടിമാലി :  വഴിയിൽനിന്നു കിട്ടിയ മദ്യം കഴിച്ച മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചു.കഴിഞ്ഞ ഞായറാഴ്ച രാവിലെ മദ്യം കഴിച്ച അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർ കോട്ടയം മെഡിക്കൽ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞുമോനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു.

അടിമാലി അപ്സരക്കുന്നിൽ വച്ച് യുവാക്കളുടെ സുഹൃത്തിനാണ് മദ്യകുപ്പി ലഭിച്ചത്.ഇയാൾ ആ കുപ്പിയുമായി യുവാക്കളുടെ അടുത്തേക്ക് എത്തുകയും ഇവർക്കു നൽകുകയുമായിരുന്നു.ശാരീരികാസ്വസ്ഥകൾ അനുഭവപ്പെട്ടതോടെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നില മോശമായതിനെ തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments