Sunday, November 17, 2024
HomeAmericaപ്രവാസി മലയാളീ ഫെഡറേഷൻ ജോസ് മാത്യു പനച്ചിക്കലിനെ അനുസ്മരിക്കുന്നു.

പ്രവാസി മലയാളീ ഫെഡറേഷൻ ജോസ് മാത്യു പനച്ചിക്കലിനെ അനുസ്മരിക്കുന്നു.

ഷാജീ രാമപുരം.

ന്യുയോർക്ക്: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സ്ഥാപക  കോർഡിനേറ്റർ ആയിരുന്ന ജോസ് മാത്യൂ പനച്ചിക്കലിന്റെ ഒന്നാം ചരമ വാർഷിക ദിനമായ ജനുവരി 13 വെള്ളിയാഴ്ച്ച പനച്ചിക്കൽ ദിനമായി അനുസ്മരിക്കാൻ പിഎം എഫ്  ഗ്ലോബൽ ഡയക്ടർ ബോർഡും, എക്സിക്ക്യൂട്ടിവ് കമ്മറ്റിയും തീരുമാനിച്ചു.

അന്നേ ദിവസം രാവിലെ11.30 ന് ജോസ് മാത്യു അന്ത്യവിശ്രമം കൊള്ളുന്ന കൂത്താട്ടുകുളം പൂവക്കുളം സെന്റ് മേരിസ് ഇടവക സെമിത്തേരിയിൽ എത്തി പരേതന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥനകളും പുഷ്പാർച്ചനയും നടത്തുന്നതും തുടർന്ന് ഉച്ചക്ക് കൂത്താട്ടുകുളത്തുള്ള കരുണാ ഭവനിലുള്ള വയോജനങ്ങളോടൊപ്പം ഉച്ച ഭക്ഷണത്തിൽ പങ്കുചേരുന്നതും തുടർന്ന് അനുസ്മരണ സമ്മേളനം നടത്തുന്നതായിരിക്കും എന്ന് ഗ്ലോബൽ ഓർഗനൈസർ വർഗീസ്‌ ജോൺ (യു.കെ) അറിയിച്ചു.

ഈ ചടങ്ങിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള പ്രവാസി മലയാളീ ഫെഡറേഷൻ അംഗങ്ങൾ ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗവും, കേരള കോർഡിനേറ്ററുമായ ബിജു കെ തോമസുമായി ബന്ധപ്പെടേണ്ടതാണ്.

ഗ്ലോബൽ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ജോസ് ആൻറണി കാനാട്ടിന്റെ അധ്യക്ഷതയിൽ വൈകുന്നേരം ഇന്ത്യൻ സമയം 7 മണിക്ക് ഓൺ ലൈൻ പ്ലാറ്റ് ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്ന അനുസ്മരണ സമ്മേളനത്തിൽ ലോകരാജ്യങ്ങളിലെ പിഎംഎഫിന്റെ വിവിധ നേതാക്കൾ സംസാരിക്കുന്നതാണെന്ന് ഗ്ലോബൽ പ്രസിഡന്റ് പി.എ സലിം (ഖത്തർ), ഗ്ലോബൽ സെക്രട്ടറി സാജൻ പട്ടേരി (ഓസ്ട്രിയ),  ഗ്ലോബൽ ട്രഷറാർ സ്റ്റീഫൻ ജോസഫ് (സൗദി അറേബ്യാ) എന്നിവർ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments