ജോൺസൺ ചെറിയാൻ.
വൈക്കം : വേമ്പനാട്ട് കായൽ നീന്തിക്കടന്ന് ഒന്നാം ക്ലാസ് വിദ്യാർഥിനി.പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി ഗായത്രി പ്രവീണാണ് 1:27 മണിക്കൂർ സമയത്തിനുള്ളിൽ വേമ്പനാട്ടു കായലിന്റെ 4.5 കിലോമീറ്റർ ദൂരം നീന്തി കടന്നത്.വാരപ്പെട്ടി ഇളങ്ങവം പുളികാം കുന്നത്ത് പ്രവീണിന്റെയും ചിഞ്ചുവിന്റെയും മകളാണ് ആറു വയസ്സുകാരി ഗായത്രി.ഇന്നലെ രാവിലെ 8.30 ന് ആലപ്പുഴ ജില്ലയിലെ തവണക്കടവിൽ നിന്ന് അരൂർ എംഎൽഎ ദലീമ ജോജോ നീന്തൽ ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിൽ 9.57ന് നീന്തി കയറിപ്പോൾ വൈക്കം തഹസിൽദാർ ടി.എം.വിജയൻ സ്വീകരിച്ചു. നഗരസഭാധ്യക്ഷ രാധിക ശ്യാമിന്റെ അധ്യക്ഷതയിൽ നടന്ന അനുമോദന യോഗം സിനിമ നടൻ ചെമ്പിൽ അശോകൻ ഉദ്ഘാടനം ചെയ്തു. ബിജു തങ്കപ്പൻ പരിശീലനം നൽകിയ അനന്ദ ദർശൻ, ലയ ബി.നായർ, ജൂവൽ മറിയം ബേസിൽ നീരജ് ശ്രീകാന്ത് എന്നീ വിദ്യാർഥികൾ 2 വർഷത്തിനുള്ളിൽ വേമ്പനാട് കായൽ നീന്തിക്കടന്നിരുന്നു.