ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം : ഭക്ഷണം ഉണ്ടാക്കുകയും വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന കേരളത്തിലെ 12 ലക്ഷത്തോളം സ്ഥാപനങ്ങളിൽ പകുതിയിലേറെയും റജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്നവ.അനുമതി ഇല്ലാത്തവയ്ക്കു താമസിയാതെ പൂട്ടു വീഴും.
കൂടുതൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കു ലൈസൻസും വിറ്റുവരവു കുറഞ്ഞ സ്ഥാപനങ്ങൾക്കു റജിസ്ട്രേഷനുമാണ് അനുവദിക്കുന്നത്.6 മാസത്തിനകം പ്രത്യേക നടപടിയിലൂടെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ നിയന്ത്രിക്കാനാണു സർക്കാരിന്റെ നീക്കം. . ഗൗരവമുള്ള പരിശോധനകൾ നടത്താതെയാണ് അപേക്ഷിച്ച ഉടനെ പലതിനും പ്രവർത്തനാനുമതി നൽകിയിരുന്നത്.