ഈ ഉത്തരവ് ഡാളസ് സിറ്റിയിലെ ഭവനരഹിതരുടെയും, അംഗവൈകല്യം ബാധിച്ചവരുടേയും അവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്നും അവര്‍ ഒരു നേരത്തെ ഭക്ഷണത്തിന് ഭിഷാടനം നടത്തുന്നതു തടയാനാവില്ലെന്നും ലൊ സ്യൂട്ടില്‍ ചൂണ്ടികാണിക്കുന്നു. മാത്രമല്ല യു.എസ്. ഭരണഘടന നല്‍കിയിരിക്കുന്ന ഫസ്റ്റ് അമന്റ്‌മെന്റിന് എതിരാണെന്നും ഇവര്‍ പറയുന്നു.
തെരുവോരങ്ങളില്‍ ഭിക്ഷാടനം നടത്തുന്നവര്‍ കാല്‍നടക്കാരുടേയും, വാഹനം ഓടിക്കുന്നവരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്നതുമൂലം സിറ്റിയില്‍ ഏകദേശം 30 ശതമാനം മരണം സംഭവിക്കുന്നതായും കൗണ്‍സില്‍ കണ്ടെത്തിയിരുന്നു.
ഡാളസ് കൗണ്ടിയിലെ കൗണ്‍സില്‍മാരില്‍ ഒരാളൊഴികെ എല്ലാവരും ഈ ഓര്‍ഡിനന്‍സിന് അനുകൂലമായിരുന്നു.
പാന്‍ഹാന്‍ഡലിംഗ് ഭരണഘടന അനുവദിച്ചിരിക്കുന്ന ഫസ്റ്റ് അമന്റ്‌മെന്റിന്റെ പരിധിയില്‍ വരുന്നതാണെന്നും, സിറ്റികള്‍ക്ക് ഇത് നിരോധിക്കാന്‍ അവകാശമില്ലെന്നും സുപ്രീം കോടതിവിധി നിലവിലുള്ളതാണ് സിവില്‍റൈറ്റ്‌സ് അറ്റോര്‍ണി ചൂണ്ടികാട്ടി.