Thursday, March 28, 2024
HomeAmericaഅപേക്ഷിച്ച പ്രധാന 20 കോളജുകളിലും പ്രവേശനം ലഭിച്ച കൊച്ചുമിടുക്കൻ.

അപേക്ഷിച്ച പ്രധാന 20 കോളജുകളിലും പ്രവേശനം ലഭിച്ച കൊച്ചുമിടുക്കൻ.

പി.പി. ചെറിയാൻ.
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ മിറാബ്യു ബി ലാമാർ ഹൈസ്കൂളിൽ നിന്നും 4.84 ജിപിഎയോടുകൂടെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച മിടുക്കനായ മൈക്കിൾ ബ്രൗണ്‍ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി അപേക്ഷ സമർപ്പിച്ചത് അമേരിക്കയിലെ പ്രസിദ്ധമായ 20 കോളേജുകളിൽ.
മൈക്കിൾ ബ്രൗണ്‍ എന്ന മിടുമിടുക്കനെ തങ്ങളുടെ കോളജിനു തന്നെ ലഭിക്കണമെന്ന വാശിയോടെയാണ് അപേക്ഷ സമർപ്പിച്ച 20 സർവകലാശാലകളും പഠനത്തിനുള്ള മുഴുവൻ സ്കോളർഷിപ്പും പോക്കറ്റ് മണിയായ 260,000 ഡോളറും വാഗ്ദാനം ചെയ്തത്.
ഹൈസ്കൂൾ ഡിബേറ്റ് ടീമംഗം, സ്റ്റുഡന്‍റ് ഗവണ്‍മെന്‍റ് മെംബർ, പൊളിറ്റിക്കൽ ക്യാന്പയിൻ, വോളണ്ടിയർ തുടങ്ങിയ രംഗങ്ങളിൽ മികവു പുലർത്തിയ മൈക്കിൾ ബ്രൗണ്‍ ലാമർ ഹൈസ്കൂളിനു അഭിമാനമായിരുന്നെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.
ഹാർവാർഡ്, പ്രിൻസ്റ്റണ്‍, യെൽ, നോർത്ത് വെസ്റ്റേണ്‍, സ്റ്റാൻഫോർഡ് തുടങ്ങി എട്ട് കോളേജുകുൾക്കാണ് മൈക്കിൾ മുൻഗണന നൽകുന്നത്. മേയ് 31ന് മുന്പ് തീരുമാനമെടുക്കും. ഉയർന്ന നിലയിൽ വിദ്യാഭ്യാസം പൂർത്തീകരിക്കുന്നതിന് തന്‍റെ ഏറ്റവും വലിയ പ്രേരക ശക്തി മാതാവായിരുന്നുവെന്നാണ് മൈക്കിൾ പറയുന്നത്. മാതാവ് ബർത്തിന് മകനു ലഭിച്ച അംഗീകാരത്തിൽ പൂർണ തൃപ്തയാണ്.34
RELATED ARTICLES

Most Popular

Recent Comments