Wednesday, July 17, 2024
HomeAmericaഇനിയങ്ങോട്ട് പൂട്ട് വീഴുന്ന കമ്പനികളും,തൊഴിൽ നഷ്ടങ്ങളുടെ പെരുമഴയും

ഇനിയങ്ങോട്ട് പൂട്ട് വീഴുന്ന കമ്പനികളും,തൊഴിൽ നഷ്ടങ്ങളുടെ പെരുമഴയും

ജയ്‌ പിള്ള.
ഒന്റാറിയോവിലെ പുതുക്കിയ തൊഴിൽ നിയമങ്ങൾ മാധ്യമങ്ങളിലും,തൊഴിലിടങ്ങളിലും ചർച്ച ചെയ്യപ്പെടുന്ന ഒരു സന്ദർഭം ആണ് ഇപ്പോൾ.ഒരേ തൊഴിലിനു തുല്യ വേതനം എന്ന പുതിയ സർക്കാർ പ്രസ്താവനകൾ സ്വാഗതാർഹം തന്നെ.പക്ഷെ തൊഴിൽ ദാതാക്കൾ എത്രമാത്രം ഈ ഒരു നിയമ ഭേദഗതിയോടു യോജിക്കുന്നു എന്നത് കണ്ടറിഞ്ഞു കാണണം.താത്കാലിക ജീവനക്കാർ,കോൺട്രാക്റ്റ് ജീവനക്കാർ,സ്വകാര്യ ഏജൻസികളിൽ നിന്ന് നിയമിതർ ആയവർക്ക് ഒരേ ജോലിയിൽ തുല്യവേതനം ഉറപ്പു വരുത്തും എന്ന് പറയുമ്പോൾ യൂണിയനുകൾ ഇല്ലാത്ത പ്രമുഖ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അവസ്ഥ എന്ത് എന്ന ചോദ്യം നിലനിൽക്കുന്നു.
നിശ്ചിത എണ്ണം തൊഴിലാളികൾ ഉള്ള സ്ഥാപനത്തിൽ യൂണിയനുകൾ ആകാം എന്ന് പറയുമ്പോൾ ബിൽ 148 മെച്ചപ്പെട്ട തൊഴിൽ വ്യവസ്ഥകൾ പുനഃ ക്രമീകരിയ്ക്കുമ്പോൾ എത്രമാത്രം അത് തൊഴിൽ ദാതാക്കളെ ബാധിക്കും എന്നതിനെ കുറിച്ച് വ്യക്തമായ പഠനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പുനരവലോകനം ചെയ്യേണ്ടിയിരിക്കുന്നു.
തൊഴിൽ ശാലകളിൽ യൂണിയനുകൾ വേണ്ട എന്ന് ധാരണകൾ ഒപ്പു വച്ചിട്ടുള്ള ചില വൻകിട വ്യവസായികൾ നിശ്ചിത ശതമാനം പേർക്ക് സ്വകാര്യ ഏജൻസികൾ വഴിയും,കോണ്ട്രാക്റ്റ് വഴിയും കൃത്യമായി തൊഴിൽ നൽകി വരുന്ന സാഹചര്യത്തിൽ തുല്യ വേതന പരിഷ്കരണം കൊണ്ട് സംരംഭകരെ പ്രൊവിൻസുകൾ വിട്ടു സംരംഭങ്ങൾ തുടങ്ങുവാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.
കാരണം പുതുക്കിയ വേതനങ്ങളിലും,ടാക്സ് തീരുവകളിലും നീണ്ടകാല കരാറുകളിൽ ഒപ്പുവച്ചിരിക്കുന്ന , 2025 -ൽ അവസാനിയ്ക്കുന്ന പല വർക്ക് ഓർഡറുകളും കൃത്യമായി പൂർത്തീ കരിയ്ക്കുവാൻ കഴിയുകയില്ല എന്നത് തന്നെ.
ഒന്റാറിയോവിൽ മാത്രമായി 18000 ത്തിൽ അധികം ജീവനക്കാർ ഉള്ള വൻകിട കമ്പനികൾ ചുരുങ്ങിയ വേതനവും,നാമ മാത്രമായ ടാക്‌സും ഉള്ള മെക്സിക്കോ പോലുള്ള രാജ്യങ്ങളിലേക്ക് ചേക്കേറി തുടങ്ങിയിരിയ്ക്കുന്നു.24 മണിക്കൂറും,365 ദിവസവും പ്രവർത്തിച്ചിരുന്ന പല യൂണിറ്റുകളും ആഴ്ചയിൽ 40 മണിക്കൂർ മാത്രമാകുകയും,താത്കാലിക ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.താത്കാലിക ജീവനക്കാർക്ക് നൽകിയിരുന്ന മണിക്കൂറിൽ 12 .50 ഡോളറിൽ നിന്നും 15.50 ലേയ്ക്ക് കമ്പനികൾ പുനഃനിർണ്ണയിച്ചപ്പോൾ 24 % വർദ്ധനവ് ആണ് ഉണ്ടായത്.8 മണിക്കൂർ തൊഴിലിനു 24 ഡോളർ വ്യത്യാസം.
ഇതോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെയും,അസംസ്‌കൃത വസ്തുക്കളുടെ വില,ട്രാൻസ്‌പോർട്ടിങ്,സംഭരണ ശാലകളുടെ വാടക എല്ലാം കുത്തനെ കൂടിയിരിക്കുന്നു.ജീവനക്കാരുടെ പ്രായം കൂടുന്നതനുസരിച്ചു,ഇൻഷുറൻസ് നിരക്കുകളിലും മാറ്റം സംഭവിച്ചിരിക്കുന്നു.10 മുതൽ 15 ശതമാനം വരെ ഏജൻസികളിൽ നിന്നും നിയമിതർ ആയി ജോലി ചെയ്തിരുന്നവരുടെ എണ്ണം 3 മുതൽ 6 ശതമാനം ആക്കി കുറയ്ക്കുകയും,വിദ്യാർത്ഥികൾക്ക് 20 മണിക്കൂർ ജോലി നൽകി വൻകിട കമ്പനികൾ നഷ്ടം നികത്തുന്നു.
യൂണിയനുകൾ കൂടി വരുന്നതോടു കൂടി ഇതുപോലുള്ള സ്ഥാപനങ്ങളിൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ മാത്രം ഓവർടൈം നൽകണം എന്ന വ്യവസ്ഥ കൂടി ആകുമ്പോൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നവർ ആണ് കൃത്യമായി സേവന വേതന വ്യവസ്ഥകൾ പാലിച്ചു വരുന്ന മിക്ക വൻകിട അന്താരാഷ്‌ട്ര സ്ഥാപനങ്ങളും.
ഇവരിൽ 90 % കമ്പനികളും സർക്കാർ നിഷ്കര്ഷിച്ചിരുന്ന 11.50 എന്ന അടിസ്ഥാന വേതനം നിലനിൽക്കുമ്പോൾ തന്നെ $ 12 .50 നൽകിയിരുന്നു.ദീർഘ നാളുള്ള വർക്ക് ഓർഡറുകൾ മെക്സിക്കോയിലും,ഇന്ത്യ,ചൈന എന്നീ രാജ്യങ്ങളിൽ നൽകി പൂർത്തീകരിയ്ക്കുന്ന തിനുള്ള തിരക്കിൽ ആണ് ഇവർ ഇപ്പോൾ. ഇത്തരം കമ്പനികളിൽ പലതിലും പുതിയതായി ഓർഡറുകൾ ലഭിക്കുന്നില്ല/ഒപ്പുവെക്കുന്നില്ല എന്നതു ,വരാനിരിയ്ക്കുന്ന സാമ്പത്തീക തകർച്ചയുടെ മുന്നോടി മാത്രം ആണ്.
“മെയ്ഡ് ഇൻ അഫ്‌ഗാനിസ്ഥാൻ ” ബ്രാന്റുകൾ വരെ പ്രചാരത്തിൽ യുള്ളലോകത്തിൽ “മെയ്ഡ് ഇൻ കാനഡ” എന്ന ലേബലിൽ അധികം അന്താരാഷ്‌ട്ര ഉത്പന്നങ്ങൾ ഇല്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ്.യു എസ് നോട് അതിർത്തി പങ്കിടുന്ന കാനഡ (ഒന്റാറിയോ) യു എസ് ന്റെ വെയർ ഹവ്സ് ആയി മാറി കഴിഞ്ഞിരിക്കുന്നു.ജനങളുടെ ജീവിത നിലവാരം ഉയർത്തുവാൻ സർക്കാർ നടത്തിയ അമിത സേവന വ്യവസ്ഥകളിൽ ഇന്ന് കാണുന്ന വ്യാവസായിക വളർച്ച,അടുത്ത ഘട്ടമായി നടത്താൻ ഇരിയ്ക്കുന്ന പരിഷ്കാരങ്ങൾക്കു മുൻപായി വർക്ക് ഓർഡറുകൾ തീർക്കുന്നതിന്റെ കൂടി ഭാഗം മാത്രമാണ്.അമിത വിലക്കയറ്റവും,ബാങ്ക് പലിശ നിരക്കുകളും ഈ പരിഷ്കാരത്തിന്റെ കൂടി പരിണിത ഫലങ്ങൾ ആണ്.
ചുരുങ്ങിയ വേതന നിരക്കിൽ 20 ശതമാനം വർദ്ധനവ് വരുത്തിയപ്പോൾ ഉയർന്ന നിരക്കിൽ ജോലി ജോലികളിൽ ദീർഘകാലമായി ജോലി ചെയ്തിരുന്നവർക്കു 3 ശതമാനം വരെ മാത്രമാണ് വർദ്ധനവ് ഉണ്ടായതെന്നു.എന്നാൽ ബാങ്ക് വായ്പാനിരക്കും,നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും 30 ശതമാനം വരെ ആണ് ഉണ്ടായിരിയ്ക്കുന്നത്.
ഒന്റാറിയോവിലെ തൊഴിൽ രഹിതരുടെ നിരക്ക് 5 .8 ശതമാനം ആയി തുടരുകയും ചെയ്യുന്നു.ദീർഘ വീക്ഷണം ഇല്ലാതെ സർക്കാർ നടത്തുന്ന ഈ നടപടികൾ വ്യാവസായിക,സാമ്പത്തീക വളർച്ചയെ ഭാവിയിൽ ബാധിക്കുകയും,വൻ തോതിൽ ഉള്ള തൊഴിൽ നഷ്ടവും,കമ്പനികളുടെ അടച്ചുപൂട്ടലും ആയിരിയ്ക്കും ഫലം.വിലക്കയറ്റത്തിന് ഒപ്പം ജീവനക്കാരുടെ സേവന വ്യവസ്ഥകളിലും വർദ്ധനവ് ഉണ്ടായിരിയ്ക്കുന്നു.സർക്കാരിന് പെൻഷൻ,ആരോഗ്യ പദ്ധതിയിലൂടെ ലഭിക്കുന്ന തൊഴിലാളിയുടെ വിഹിതത്തിൽ ഉണ്ടായിരിയ്ക്കുന്ന വർദ്ധനവ് പൊതു ജനം മനസ്സിലാക്കാത്ത ഒന്നും,ഇനി മാറി വരുന്ന സർക്കാരുകൾക്കുള്ള വൻ ബാധ്യതകൂടി ആണ്.
ചുരുങ്ങിയ വേതനത്തിൽ,വിലക്കയറ്റം ഇല്ലാത്ത,തുശ്ചമായ പലിശനിരക്കും,ടാക്‌സും ഏർപ്പെടുത്തുകയാണെങ്കിൽ,കൂടുതൽ സംരംഭകർ കാനഡയിലേക്ക് വരികയും കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുകയും ചെയ്യും.മെച്ചപ്പെട്ട ജീവിതനിലവാരവും,സ്വന്തമായി പാർപ്പിടവും സ്ഥിരമായ വരുമാനത്തിലൂടെയും,വിലക്കയറ്റ നിയന്ത്രണ നിയമങ്ങളൊലൂടെയും ഉണ്ടാകും എന്ന സാമാന്യ ബുദ്ധി സർക്കാരിനുണ്ടാകും എന്ന് നമുക്ക് ആസ്വാസിക്കാം. .
RELATED ARTICLES

Most Popular

Recent Comments