Friday, April 19, 2024
HomeAmericaഒക്‌ലഹോമ അധ്യാപക സമരം: വിദ്യാലയങ്ങൾ മൂന്നാം ദിവസം.

ഒക്‌ലഹോമ അധ്യാപക സമരം: വിദ്യാലയങ്ങൾ മൂന്നാം ദിവസം.

പി.പി. ചെറിയാൻ.
ഒക്‌ലഹോമ: ശമ്പള വർധനവ് ആവശ്യപ്പെട്ട് ഒക്ലഹോമ പബ്ലിക്ക് സ്കൂൾ അധ്യാപകർ ആരംഭിച്ച സമരം മൂന്നാം ദിവസം പിന്നിടുന്പോൾ സംസ്ഥാനത്തെ പൊതുവിദ്യാഭ്യസ രംഗം നിശ്ചലമായി. ഏപ്രിൽ 2 തിങ്കളാഴ്ചയാണ് അധ്യാപകർ പണിമുടക്ക് ആരംഭിച്ചത്.
പബ്ലിക് സ്കൂളുകൾക്കാവശ്യമായ ഫണ്ടിംഗ്, സപ്ലൈയ്ഡ് എന്നിവ നൽകുന്നതിൽ ഗവണ്‍മെന്‍റ് അലംഭാവം കാണിക്കുന്നു എന്നാരോപിച്ചാണ് അധ്യാപകർ പണിമുടക്കിലേക്കു പ്രവേശിച്ചത്. സംസ്ഥാന ഗവണ്‍മെന്‍റും അധ്യാപക യൂണിയനുമായി നിരവധി വട്ടം ചർച്ചകൾ നടന്നെങ്കിലും ഒരു ധാരണയിൽ എത്തുവാൻ കഴിഞ്ഞിട്ടില്ല. ബുധനാഴ്ച രാത്രിയിൽ നടക്കുന്ന ചർച്ചയിൽ ധാരണയായില്ലെങ്കിൽ സമരം തുടരാനാണ് യൂണിയൻ തീരുമാനം.
അധ്യാപകർ 10,000 ഡോളർ ശന്പള വർധനവ് ആവശ്യപ്പെട്ടപ്പോൾ സംസ്ഥാന ഗവർണർ മേരിഫാളിൽ അധ്യാപകരുടെ ആവശ്യം അംഗീകരിക്കുവാൻ തയാറായിട്ടില്ല. യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിക്സ് കണക്കനുസരിച്ചു 42460 ഡോളറാണ് അധ്യാപകരുടെ ശരാശരി വാർഷിക വരുമാനം. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഇതു വളരെ കുറഞ്ഞ ശന്പളമാണ്.
അധ്യാപകരുടെ സമരം തുടരുന്നത് 230,000 വിദ്യാർഥികളുടെ ഭാവിയെയാണ് ബാധിക്കുകയെന്ന് രക്ഷാകർത്താക്കൾ പരാതിപ്പെട്ടു. ഇതിനിടയിൽ അധ്യാപക സമരത്തെ രൂക്ഷമായി വിമർശിച്ചു റിപ്പബ്ലിക്കൻ നിയമസഭാ സമാജികരും ഗവർണരും രംഗത്തെത്തി. അധ്യാപകർക്കു പിന്തുണ പ്രഖ്യാപിച്ചു. വിദ്യാർഥികൾ ഒക്ലഹോമ സംസ്ഥാന തലസ്ഥാനത്ത് വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു.23
RELATED ARTICLES

Most Popular

Recent Comments