Friday, April 19, 2024
HomeAmericaന്യൂയോര്‍ക്കിലെ ഇന്ത്യന്‍ വ്യാപാരി നാടുകടത്തല്‍ ഭീഷണിയില്‍.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ വ്യാപാരി നാടുകടത്തല്‍ ഭീഷണിയില്‍.

പി.പി. ചെറിയാന്‍.
ന്യൂയോര്‍ക്ക്: 2001 മുതല്‍ ന്യൂയോര്‍ക്കില്‍ താമസിക്കുകയും, അമേരിക്കന്‍ പൗരത്വമുള്ള യുവതിയെ വിവാഹം കഴിക്കുകയും, ന്യൂയോര്‍ക്കില്‍ ഡലി ഉടമസ്ഥനുമായ ഭവേഷ് ബട്ടിനെ നാടുകടത്താന്‍ ഇമ്മിഗ്രേഷന്‍ അധികൃതര്‍ തയ്യാറെടുക്കുന്നു.
2016 ല്‍ അമേരിക്കന്‍ പൗരത്വമുള്ള ജീന്‍ എഡ് വേഡിനെ വിവാഹം കഴിച്ച ബട്ടിന് ആറുമാസം പ്രായമുള്ള ഒരു ആണ്‍ കുഞ്ഞും ഉണ്ട്. ഇരുവരും ഒരുമിച്ചാണ് ഗ്ലാസ് കെ ഡലി എന്ന സ്ഥാപനം നടത്തുന്നത്.
അനധികൃതമായി അമേരിക്കയില്‍ എത്തിയ ബട്ട് ഇമ്മിഗ്രേഷന്‍ സ്റ്റാറ്റസ് മാറ്റുന്നതിന് 2017 ല്‍ 1130 അപേക്ഷ സമര്‍പ്പിച്ചിരുന്നു. നിയമപരമായി ഇവിടെ താമസിക്കുന്നതിനും, സാവകാശം പൗരത്വം ലഭിക്കുന്നതിനുമാണ് ഭട്ട് ശ്രമിച്ചിരുന്നത്.
ഈ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് അഞ്ചു മുതല്‍ 12 മാസം വരെ കാലതാമസം ഉണ്ടാകുമെന്നാണ് യു.എസ്. ഇമ്മിഗ്രേഷന്‍ സര്‍വ്വീസിന്റെ അറിയിപ്പില്‍ പറയുന്നത്. ഇതിനിടയില്‍ ജനുവരി 31ന് ഭട്ടിനെ ഇമ്മിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഇപ്പോള്‍ ഇദ്ദേഹം ഐ.സി.ഇ.യുടെ കസ്റ്റഡിയിലുണ്ടോ എന്ന് വ്യക്തമല്ല.
2001 ല്‍ മെക്‌സിക്കോ അതിര്‍ത്തികടുത്താണ് ഭട്ട് അമേരിക്കയില്‍ അനധികൃതമായി പ്രവേശിച്ചത്. 2004 ല്‍ രാജ്യം വിട്ടുപോകുന്നതിനുള്ള ഉത്തരവ് നല്‍കിയിരുന്നു. 1130 അപേക്ഷയില്‍ തീരുമാനമാക്കുന്നതാണഅ നാടുകടത്തലിന് കാരണമായി ചൂണ്ടികാണിക്കുന്നത്. ഇമ്മിഗ്രേഷന്‍ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള നടപടികള്‍ക്കിടയില്‍ ഒരു കുറ്റവാളിയെപോലെയാണ് ഭര്‍ത്താവിനെ കാണുന്നതെന്ന് ഭാര്യ ജീന്‍ പരാതിപ്പെട്ടു.
RELATED ARTICLES

Most Popular

Recent Comments