Friday, March 29, 2024
HomeKeralaകണ്ണൂരിനും ആലപ്പുഴക്കും മലർവാടി ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം.

കണ്ണൂരിനും ആലപ്പുഴക്കും മലർവാടി ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം.

മുഹമ്മദ് ഇഖ്ബാൽ പി.
മലപ്പുറം : സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികൾ മാറ്റുരച്ച മലർവാടി ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവ ത്തിന്റെ സംസ്ഥാന തല മത്സരത്തിൽ ഹൈസ്കൂൾ തലത്തിൽ കണ്ണൂർ ജില്ലയിലെ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി മെകേരി, വിദ്യാർത്ഥിനി സ്നിഗ്ദയും, മമ്പറം ഹയർ സെക്കണ്ടറി സ്കൂളിലെ ഗീതുപ്രകാശും, ആലപ്പുഴ ജില്ലയിലെ എസ്.ഡി.വി.ജി.നീർ കുന്നംയു പി സ്കൂളിലെ അനൂപ് രാജേഷും, ഗവൺമെന്റ്.യു.പി സ്കൂൾ കളർകോഡിലെ അഭിരാമി.പി വി, യു.പി തലത്തിലും ഒന്നാം സ്ഥാനം നേടി മലപ്പുറം ജില്ലയിലെ സെനിൻ അഹമ്മദ് എസ്.എസ്.എച്ച്. എസ്. എസ് മൂർഖനാട് തൗഫീഖ് അഹമ്മദ് വി.പി എസ്.ഒ.എച്ച്.എസ് എസ് അരീക്കോട്.
തൃശൂർജില്ലയിലെ ഭരത് രാജ്.സി, നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഇരിഞ്ഞാലക്കുട, വി.എൻ. ഹാഫീസ് റസൂൽ കമല നെഹ്റു ഹയർ സെക്കണ്ടറി സ്കൂൾ വാടാനപ്പള്ളി, യഥാക്രമം ഹൈ സ്കൂൾ തലത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.യു പി തലത്തിൽ മലപ്പുറം ജില്ലയിലെ വാജിദ് സി.എയു.പി.എസ് മറക്കര, സൽമ മെഹർ ഐഡിയൽ പബ്ലിക് സ്കൂൾ കടലുണ്ടി നഗരം എന്നിവർ രണ്ടാം സ്ഥാനവും എറണാകുളം ജില്ലയിലെ പ്രണവ് കൃഷണൻ എൻ.ബി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ മട്ടാഞ്ചേരിയും അനുഗ്രഹ് വി.കെ ഗവൺമെൻറ് വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ തൃക്കാക്കരയും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജ്ഞാനോത്സവം ജമാഅത്തെ ഇസ്ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉൽഘാടനം ചെയതു .മാധ്യമം ജനറൽ മാനേജർ കളത്തിൽ ഫാറൂഖ് വിജയികൾക്കും പങ്കെടുത്തവർക്കും സർട്ടിഫിക്കറ്റുകളും മെമന്റോയും നൽകി .
അബ്ബാസ് വി കൂട്ടിൽ, ജലീൽ മോങ്ങം, മുസ്തഫ മങ്കട, മുഹമ്മദ് ഇഖ്ബാൽ, ഡോ.ജമീൽ അഹമ്മദ്, അബ്ബാസലി പത്തപ്പിരിയം, പി.പി മുഹമ്മദ്, നൂറുദ്ദീൻ ചേന്നര, നൗഷാദ് ആലവി, ജമാലുദ്ദീൻ വടക്കാങ്ങര, ബാവ ചേന്നര, അബൂബക്കർ തിരൂർ, സഹീർ കോടോത്ത്, ഷഹീർ വടക്കാങ്ങര എന്നിവർ പങ്കെടുത്തു, ചടങ്ങിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 100ൽ പരം രക്ഷിതാക്കളും പങ്കെടുത്തു.
14 ജില്ലാ വിജയികളാണ് ഈ മത്സരത്തിൽ പങ്കെടുത്തത്. മാധ്യമം ദിനപത്രമാണ് ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിന്റെ മീഡിയ പങ്കാളിത്തം വഹിക്കുന്നത് .
മൽസര വിജയികൾക്ക് ഏപ്രിൽ 16 ന് മലപ്പുറത്ത് ടീൻ ഇന്ത്യ നടത്തുന്ന കേരള കൗമാര സമ്മേളനത്തിൽ വെച്ച് പ്രശസ്ത മജീഷ്യനും മോട്ടിവേറ്റിംഗ് പ്രസംഗകനുമായ മജീഷ്യൻ ഗോപിനാഥ് മുതുകാട് സമ്മാനങ്ങൾ വിതരണം ചെയ്യും.567

 

RELATED ARTICLES

Most Popular

Recent Comments