Monday, September 9, 2024
HomeAmericaക്യൂൻസിൽ മൂന്നു വയസുകാരി മർദനമേറ്റു മരിച്ചു; വളർത്തച്ചൻ അറസ്റ്റിൽ.

ക്യൂൻസിൽ മൂന്നു വയസുകാരി മർദനമേറ്റു മരിച്ചു; വളർത്തച്ചൻ അറസ്റ്റിൽ.

പി. പി. ചെറിയാൻ.
ക്യൂൻസ് (ന്യുയോർക്ക്): ക്യൂൻസ് അപ്പാർട്ട്മെന്‍റിൽ മൂന്നു വയസുള്ള ബല്ല എഡ്വേഡ്സ് മരിച്ച സംഭവത്തിൽ വളർത്തച്ചൻ മാർക്ക് ജെൻകിൻസിനെ അറസ്റ്റു ചെയ്തതായി ക്യൂൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസ് അറിയിച്ചു. വളർത്തച്ഛന്‍റെ പേരിൽ കൊലപാതക കുറ്റമാണ് ചാർജ് ചെയ്തിരിക്കുന്നത്.
ഏപ്രിൽ രണ്ട് തിങ്കളാഴ്ചയായിരുന്നു കുട്ടിയെ അപ്പാർട്ട്മെന്‍റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മാതാവ് ഷമിക ഗൊണ്‍സാലസ് രാവിലെ ജോലിക്കു പോയി വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞ് അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടത്. വളർത്തച്ചൻ മാർക്ക് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നതെന്ന് ഷമിക പറഞ്ഞു.
911 വിളിച്ചതിനെ തുടർന്ന് എത്തിച്ചേർന്ന പോലീസ് കുട്ടിയെ സെന്‍റ് ജോണ്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം താമസിയാതെ മരിച്ചു. ഓട്ടോപ്സിയിൽ കുഞ്ഞിന്‍റെ അടിവയറ്റിൽ ഏറ്റ കനത്ത പ്രഹരമാണ് മരണത്തിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു. കൂടുതൽ പരിശോധനാ ഫലങ്ങൾ ലഭിച്ചതിനുശേഷമേ വ്യക്തമായ കാരണം കണ്ടെത്താനാകു എന്ന് അധികൃതർ പറഞ്ഞു.
വീടിനകത്തും പുറത്തും ഓടി ചാടി നടന്നിരുന്ന കുഞ്ഞിന്‍റെ മരണം വിശ്വസിക്കാനായിരുന്നില്ല എന്നാണ് അയൽക്കാർ പറയുന്നത്. നിരപരാധിയായ പിഞ്ചു കുഞ്ഞിന്‍റെ മരണം വളരെ ക്രൂരമായിപ്പോയെന്ന് ക്യൂൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി റിച്ചാർഡ് ബ്രൗണ്‍ പറഞ്ഞു.345
RELATED ARTICLES

Most Popular

Recent Comments