ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ചിലവന്നൂര്‍ കായല്‍ കയ്യേറിയുള്ള നടന്‍ ജയസൂര്യയുടെ നിര്‍മ്മാണം പൊളിച്ചുമാറ്റുന്നു. കയ്യേറ്റം പൊളിക്കുന്നതിനെതിരായ ജയസൂര്യയുടെ ഹര്‍ജി തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് നടപടി. കായല്‍ കയ്യേറി നിര്‍മ്മിച്ച ബോട്ടുജെട്ടിയും മതിലുമാണ് നീക്കം ചെയ്യുന്നത്.
ഇവിടെ ചുറ്റുമതില്‍ നിര്‍മ്മിച്ചത് പൊളിച്ചുനീക്കണമെന്ന കൊച്ചി നഗരസഭയുടെ ഉത്തരവിനെതിരെയാണ് ജയസൂര്യ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയത്.
എന്നാല്‍ ഹര്‍ജി തളളുകയായിരുന്നു. ജയസൂര്യ ചിലവന്നൂര്‍ കായല്‍ പുറമ്ബോക്ക് കയ്യേറി നടത്തിയ നിര്‍മ്മാണമാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചാണ് നിര്‍മ്മാണമെന്നും ആരോപിച്ച് പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു പരാതി നല്‍കിയിരുന്നത്. കൊച്ചി നഗരസഭയുടെ നേതൃത്വത്തിലാണ് കയ്യേറ്റം ഒഴിപ്പിക്കല്‍.