ഗുജറാത്ത് സ്പീക്കറുടെ കസേരയില്‍ അജ്ഞാതന്‍; ചിത്രം വൈറലായതോടെ അന്വേഷണത്തിന് ഉത്തവിട്ടു.

0
717
ജോണ്‍സണ്‍ ചെറിയാന്‍.
അഹമ്മദാബാദ്:  ഗുജറാത്ത് സ്പീക്കറുടെ കസേരയില്‍ അജ്ഞാതന്‍ കയറിയിരുന്നു. ഇതിന്റെ ചിത്രം നവമാധ്യമങ്ങളിലൂടെ വൈറലായതോടെ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി അന്വേഷണത്തിന് ഉത്തരവിട്ടു. മാര്‍ച്ച്‌ 28ന് ബജറ്റ് സമ്മേളത്തിന് ശേഷം അടച്ച നിയമസഭയില്‍ ഇയാള്‍ എങ്ങനെ എത്തി എന്നതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ഈ ചിത്രങ്ങള്‍ വാട്‌സ് ആപ്പ് വഴി പ്രചരിച്ചത്. യുവാവിനെ സ്പീക്കറുടെ കസേരയില്‍ ഇരിക്കാനും ചേംബര്‍ ഇരിക്കുന്ന സ്ഥലത്ത് എത്തിക്കാനും ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ചും അന്വേഷിക്കും. വാട്‌സ് ആപ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് പരിശോധിച്ചത് അനുസരിച്ച്‌ രാഹുല്‍ എന്നയാളാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
സ്പീക്കര്‍ അല്ലാതെ മറ്റാര്‍ക്കും കസേരയില്‍ ഇരിക്കാന്‍ അധികാരമില്ല. ഇത് സുരക്ഷാ വീഴ്ചയുടെ മറ്റൊരു ഉദാഹരണമാണെന്നും നിയമസഭ സെക്രട്ടറി ഡി.എം. പട്ടേല്‍ പറഞ്ഞു

Share This:

Comments

comments