Thursday, November 14, 2024
HomePoemsകടങ്കഥ. (കവിത)

കടങ്കഥ. (കവിത)

എല്‍സ മാത്യു.
കടങ്കഥ.
***********
പ്രഭാതത്തെ തഴുകി ഒരു
പുഴയൊഴുകുന്നു !
പ്രപഞ്ചമതിനെ പ്രതീക്ഷയോടെ
ഉമ്മവയ്ക്കുന്നു !
ഉമിനീര്‍ വറ്റിയൊരു, തൊണ്ടക്കുഴിയെ പൊള്ളിച്ചുകൊണ്ട്,
ഉരുണ്ടിറങ്ങിയൊരു രാസഗോളം
നെഞ്ചകത്തിരുന്ന് ,
ഒരു ഭൂകമ്പത്തെ ക്ഷണിക്കുന്നു !
നശിച്ച പകലിന്റെ പള്ളയ്ക്കു
തന്നെയാ, നരക യൗവ്വനം
നടവഴി തീര്‍ത്തതാല്‍,
നനച്ചുണക്കുന്ന
നാള്‍വഴികള്‍ താണ്ടുവാന്‍
ദൂരമളന്നു മടുത്തു മയങ്ങുന്ന,
മാറു വറ്റിയ ഭൂമിയ്ക്കു കൂട്ടായി
മൂകസാക്ഷിയായ് കാലം മയങ്ങുന്നു !
വിപ്‌ളവം വാരിച്ചുറ്റി ,
തെരുവിന്റെ മൂലയില്‍, തിളച്ചുമറിയുന്ന  ചോരത്തിളപ്പിന്റെ, അരികു,പറ്റി,
മയങ്ങിക്കിടപ്പുണ്ട്,
അടുത്ത മൃഷ്ടാന്നമുണ്ണുവാന്‍
കൊതിയോടെ
തെരുവു പെറ്റിട്ടൊരു,
തെണ്ടിപ്പട്ടി.
പുകമറയ്ക്കുള്ളില്‍ പൂണ്ടു കിടക്കുന്ന, ഉച്ചിവേര്‍ത്തൊരു
ഉടയവനെന്തിനോ ,അലസ്സം
ഉടുതുണി കോട്ടയാക്കിക്കൊണ്ട്,
ഉച്ചമയക്കത്തില്‍, അന്തിമോന്തുന്നുണ്ട് !
കരളുവിങ്ങുന്ന കള്ളി, പെരുങ്കള്ളി
കടലിടുക്കില്‍ ഒളിക്കും
കരിങ്കള്ളി, ഉയിരു മോന്തിക്കുടിക്കുന്ന, വാക്കിന്നെ
ഉളിയെടുത്തു ചെതുക്കി മിനുക്കുന്നു.
ദുരിതപര്‍വ്വങ്ങളേറെ കടന്നു പോയ്, തണലു തേടിത്തളര്‍ന്നു,
മടുത്തുപോയ്,
കനലുകൂട്ടി,
കനവു കരിച്ചെടുത്തൊരു
മഷിക്കൂട്ടുകൊണ്ടവള്‍,
എഴുതി മായ്ക്കുന്നു
കണ്ണില്‍ കടങ്കഥ !!!.
RELATED ARTICLES

Most Popular

Recent Comments