മഗ്ദലേന.

0
1585

ജെനി പോള്‍.

മഗ്ദലേന..
പാപിയെന്നു മുദ്ര കുത്തിയ മഗ്ദലേന,
ഉയിര്‍ത്തവനെ ആദ്യം കണ്ട മറിയ,
ക്രിസ്തു പേര് ചൊല്ലി വിളിച്ചവള്‍
വ്യഭിചാരിയെന്നു ലോകം വിളിച്ചവള്‍
ദൈവത്തിന്‍റെ ഹൃദയത്തിലുണ്ടായിരുന്നവള്‍…!!
ദൈവത്തെ ഹൃദയത്തിലേറ്റിയിരുന്നവള്‍
ശിഷ്യര്‍ കൈവിട്ടോടി പോയിട്ടും
പടയാളികള്‍ പേടിപ്പിച്ചോടിച്ചിട്ടും
പാതയോരം മുതല്‍ ക്രൂശിതനൊപ്പം
പീഡനം കണ്ടു നൊമ്പരപ്പെട്ടും, ഈശനെ
അടക്കിയ കല്ലറ ചുവട്ടിലൊറ്റക്കിരുന്നും
കണ്ണുനീരാല്‍ കര്‍ത്തനെ കാംക്ഷിച്ചവള്‍..!!
ഉയിര്‍പ്പിന്‍റെ ദര്‍ശന പുണ്യം നുകര്‍ന്നവള്‍
അവളില്ലാതെ പൂര്‍ത്തിയാകുന്നുമില്ലല്ലോ
പാപികളെ സ്നേഹിച്ച ആടിടയന്‍റെ
സമത്വ സുന്ദര സ്നേഹ സുവിശേഷം..!!

Share This:

Comments

comments