Sunday, May 19, 2024
HomeNewsപട പേടിച്ചു പന്തളത്തു ചെന്നപ്പോൾ ...

പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ …

വാൽക്കണ്ണാടി – കോരസൺ.
അനിന്തരവന്റെ കല്യാണത്തിനാണ് ഇക്കുറി നാട്ടിൽ പോയത്. വിവാഹം പള്ളിയിൽ വച്ചായിരുന്നെകിലും നഗരസഭ ഓഫിസിൽ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള കാര്യം ഏറ്റെടുത്തത്, മുൻപ് പഞ്ചായത്ത് ഓഫീസ് ആയിരുന്ന കെട്ടിടവും ഒത്തിരി ഓർമ്മകൾ അവശേഷിപ്പിക്കുന്ന ഇടവുമായതിനാലാണ്. കൗൺസിൽ മെമ്പർ മഹേഷ് എല്ലാ സഹായവും ചെയ്യാമെന്ന് ഏറ്റിരുന്നു; കേവലം ഒരാഴ്ചത്തെ അവധിക്കു മാത്രം നാട്ടിൽ എത്തിയതായതിനാൽ അതായിരുന്നു ഏറ്റവും വലിയ ആശ്വാസവും.
അത്യാവശ്യം വേണ്ട രേഖകൾ മഹേഷ് തന്ന നിർദ്ദേശങ്ങൾ അനുസരിച്ചു തയ്യാറാക്കിയിരുന്നു. മലയാളത്തിൽ ഉള്ള അപേക്ഷ പൂരിപ്പിക്കാൻ കേരളത്തിന് പുറത്തു ജനിച്ചു വളർന്ന കുട്ടികൾ നന്നേ പാടുപെട്ടു. ഓഫീസിനു മുൻപിൽ അപേക്ഷകൾ എഴുതികൊടുക്കാൻ സഹായിക്കുന്ന വികലാംഗനായ ഒരാളുടെ ഒരു മിനിഓഫീസ് ഉണ്ട്. അവിടെ ഒന്ന് കാണിച്ചു ഒക്കെ ശരിയായി എന്ന് ഉറപ്പു വരുത്താമല്ലോ എന്ന് നിരുവിച്ചു. പഞ്ചായത്ത് ഓഫീസ് ആയിരുന്ന കാലത്തു പ്രധാന ഉദ്യോഗസ്ഥനായിരുന്ന എന്റെ പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങുവാനാണ് ഏറ്റവും ഒടുവിൽ അവിടെ പോയിരുന്നത്.
‘അമ്പതു രൂപയുടെ മുദ്രപത്രം വാങ്ങിക്കൊണ്ടു പോരൂ, ബാക്കി ഒക്കെ ഞാൻ തയ്യാറാക്കാം, രണ്ടു സാക്ഷികളും വേണം’ എന്ന് ഓർമിപ്പിച്ചു, മിനി ഓഫീസ് നടത്തുന്ന സഹായി. സമയം പതിനൊന്നു മണി ആയപ്പോഴേക്കും കയറിച്ചെന്ന ഓരോ ആധാരമെഴുത്തു ആഫീസിലും മുദ്രപത്രം തീർന്നുപോയി എന്ന മറുപടി; ഒത്തിരി നിര്ബന്ധിച്ചിട്ടാണ് അതുതന്നെ ഒന്നു പറഞ്ഞുതരുന്നത്. ഇനി എന്ത് ചെയ്യും? അതിനു മറുപടിയുമില്ല. കുറെ അലഞ്ഞപ്പോൾ ഒരു ആൾ പറഞ്ഞുതന്നതനുസരിച്ചു അത്ര എളുപ്പം ഒന്നും കണ്ടുപിടിക്കാൻ സാധിക്കാത്ത ഒരു വീട്ടിൽ നിന്നും മുദ്രപത്രം ലഭിച്ചു.
ഏതോ ചടങ്ങുകൾക്ക് പോയിരുന്ന മഹേഷ് അപ്പോഴേക്കും എത്തിയിരുന്നു. എന്തിനാ ഈ ഓട്ടം, ഇപ്പോൾ മുദ്രപത്രം ഒന്നും ആവശ്യമില്ലല്ലോ, ഒക്കെ നെറ്റിൽ ഉണ്ടല്ലോ, ഏതായാലും ഇയാൾക്ക് ഒരു സഹായമാകുമല്ലോ എന്ന് പറഞ്ഞു തുരുമ്പെടുച്ചു ദ്രവിച്ച ആ ഒറ്റയാൾ സഹായ നിലയത്തിന് മുൻപ് നിലയുറപ്പിച്ചു. എവിടെനിന്നോ പാറി വന്ന കാറ്റിൽ ദുർഗ്‌ഗന്ധം വമിക്കുന്നു.ഞാൻ മൂക്ക് പൊത്തി മഹേഷിന്റെ മുഖത്തേക്ക് നോക്കി. ഒരു ചെറു ചിരിയോടെ മഹേഷ് അടുത്തുള്ള മതിലിന്റെ പിറഭാഗത്തേക്കു ചൂണ്ടിക്കാണിച്ചു.നഗര മധ്യത്തിലുള്ള ഈ സ്ഥലത്തേക്കാണ് ഇവിടെയുള്ള എല്ലാ മാലിന്യങ്ങളും ഇപ്പോൾ തള്ളുന്നത്. വേറെ ഒരു പോംവഴിയും ഇതുവരെ കണ്ടിട്ടില്ല.
വില്ലേജ് കോടതിയുടെ സമീപത്താണ് ഈ മാലിന്യ കൂമ്പാരം. അതിന്റെ വ്യാപ്തി എന്ത് ഉണ്ട് എന്ന് കാണാൻ അങ്ങോട്ട് നോക്കിയപ്പോഴാണ് ട്രെയിനിന്റെ ഒരു വാഗൺ പോലെ നീല നിറമുള്ള ഒരു സംഭവം കാടുപിടിച്ചു കോടതിക്ക് മുൻപിൽ കിടക്കുന്നതു ശ്രദ്ധിച്ചത്. എബ്രഹാം ലിങ്കന്റെ പ്രസിദ്ധമായ ഗെറ്റിസ്ബർഗ് പ്രസംഗം ചെയ്ത പീഠത്തിന്റെ പുനാവിഷ്കാരം ആണെന്നാണ് ധരിച്ചത്. അടുത്തുചെന്നു വായിച്ചപ്പോഴാണ് മനസ്സിലാകുന്നത് , പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ ‘ജില്ലാ ശുചിത്വ മിഷൻ’ പദ്ധതിയുടെ ഭാഗമായ ‘മൊബൈൽ സാനിറ്ററി വാഗൻ’ ആണ് ഈ അത്ഭുത സംഭവം എന്ന് ! ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം അത്ഭുതങ്ങൾ പുരാവസ്തുക്കൾ പോലെ സൂക്ഷിച്ചിട്ടുണ്ടത്രെ!6789
RELATED ARTICLES

Most Popular

Recent Comments