Wednesday, December 11, 2024
HomeAmericaമാതാപിതാക്കള്‍ നിശ്ചയിച്ച വിവാഹത്തിനു വിസമ്മതിച്ച മകളുടെ ദേഹത്ത് തിളച്ച കരിഓയില്‍ പ്രയോഗം.

മാതാപിതാക്കള്‍ നിശ്ചയിച്ച വിവാഹത്തിനു വിസമ്മതിച്ച മകളുടെ ദേഹത്ത് തിളച്ച കരിഓയില്‍ പ്രയോഗം.

പി.പി. ചെറിയാന്‍.
സാന്‍ അന്റോണിയോ: മാതാപിതാക്കള്‍ നിശ്ചയിച്ച വിവാഹത്തിനു വിസമ്മതിച്ച മകളുടെ ദേഹത്ത് തിളച്ച കരി ഓയില്‍ ഒഴിക്കുകയും, ശാരീരികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി ബെക്‌സാര്‍ കൗണ്ടി ഷെരീഫ് ജാവിര്‍ സലസര്‍ പറഞ്ഞു.
മാതാപിതാക്കളായ അബ്ദുള്ള ഫഹ്മി അല്‍ ഹിഷ്മാവി (34), എംദിയ സഹ (33) എന്നിവരെ മാര്‍ച്ച് 23-നു അറസ്റ്റ് ചെയ്തു.
സംഭവം ഇങ്ങനെ: മാരിസിന്‍ (16 വയസ്) ബെക്‌സര്‍ കൗണ്ടി ടഫ്റ്റ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. മാതാപിതാക്കള്‍ മാരിസിന് വിവാഹം നിശ്ചയിച്ചത് പ്രായം കൂടിയ വ്യക്തിയെ ആണ്. മാത്രമല്ല, ഇയാളില്‍ നിന്നു 20,000 ഡോളര്‍ മാതാപിതാക്കള്‍ വാങ്ങുകയും ചെയ്തു. ആദ്യം വിവാഹത്തിന് വിസമ്മതിച്ച മാരിസ് മാതാപിതാക്കളുടെ പീഡനം ഭയന്ന് സമ്മതിച്ചു.വിവാഹ ദിവസത്തിനു മുമ്പ് ജനുവരി 30-ന് മാരിസ് അപ്രത്യക്ഷയായി. പോലീസ് അന്വേഷണം നടത്തിയെങ്കിലും മിഡില്‍ ഈസ്റ്റിലേക്ക് രക്ഷപെട്ടിട്ടുണ്ടാകാം എന്നു കരുതി അന്വേഷണം അവസാനിപ്പിച്ചു. മാര്‍ച്ച് മധ്യത്തോടെ പെണ്‍കുട്ടി വീണ്ടും പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരങ്ങള്‍ പുറത്തായത്.
മാതാപിതാക്കള്‍ക്ക് ഇവരെ കൂടാതെ 2 മുതല്‍ 15 വയസ്സുവരേയുള്ള അഞ്ച് കുട്ടികള്‍ കൂടിയുണ്ട്. ഇവരെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് ഏറ്റെടുത്തി. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രായംകൂടിയ വ്യക്തിയേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളുടെ   പേര് വെളിപ്പെടുത്തിയിട്ടില്ല.345
RELATED ARTICLES

Most Popular

Recent Comments