Thursday, March 28, 2024
HomeLiteratureമയ്യനാട്‌ വെള്ളമണൽ സ്കൂൾ. (അനുഭവ കഥ)

മയ്യനാട്‌ വെള്ളമണൽ സ്കൂൾ. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഞാൻ ഒന്നാം തരം പഠിച്ച കെട്ടിടമാണു ഈ ചിത്രത്തിൽ കാണുന്നത്‌. ഈ കെട്ടിടത്തിനു എന്നെക്കാൾ രണ്ട്‌ വയസ്‌ കൂടുതൽ ഉണ്ട്‌.
എല്ലാവർക്കും വിദ്യാഭ്യാസം എന്ന മനസുമായി മുന്നോട്ട്‌ വന്ന നല്ല മനസിനുടമയായ. എന്നാൽ ഈ പള്ളിക്കുടത്തിന്റെ നേരേ തെക്കതിൽ താമസിച്ചിരുന്ന. ഈ ചിത്രത്തിൽ കാണുന്ന ശ്രീ ചെല്ലപ്പൻ ചെട്ടിയാർ എന്ന നല്ല മനുഷ്യൻ കെട്ടിച്ച്‌ സർക്കാരിനു കൊടുത്തതാണു ഈ കെട്ടിടം.
ഒരുകാലത്ത്‌ ഏഴാം തരം വരെ പഠിയ്ക്കാൻ കഴിയുന്ന ഈ ഒരു പള്ളിക്കുടമേ മയ്യനാട്‌ ഉണ്ടായിരുന്നുള്ളു. അന്നത്തേ കാലത്ത്‌ ഏഴാം തരം കഴിഞ്ഞാൽ പിന്നെ ഹൈസ്കൂൾ പഠനത്തിനായി പരവൂരിൽ പോകുകയായിരുന്നു പതിവ്‌. അങ്ങനെയിരിയ്ക്കുമ്പോഴാണു മയ്യനാട്ട്‌ പത്താം തരം വരെ പഠിക്കാൻ കഴിയുന്ന ഒരു സ്വകാര്യ സ്കൂൾ വരുന്നത്‌.
മയ്യനാട്‌ വെള്ളമണൽ സർക്കാർ സ്കൂളിൽ പേരു കേട്ട പലരും ഏഴാം തരം വരെ പഠിച്ച്‌ ബാക്കി പഠനത്തിനായി പരവൂർ പോയിട്ടും. മയ്യനാട്ട്‌ ഒരു സ്വകാര്യ ഹൈസ്കൂൾ വന്നിട്ടും ഈ വെള്ളമണൽ സർക്കാർ പള്ളിക്കുടത്തിനു ഏഴാംതരം വരെ പഠിയ്ക്കുവാൻ ആവശ്യമായ കെട്ടിടങ്ങൾ ഇല്ലാ എന്ന് അറിഞ്ഞിട്ട്‌ പാവപ്പെട്ടവർക്ക്‌ പഠിയ്ക്കാൻ വേണ്ടി മുന്നിട്ടിറങ്ങി ആയിരത്തി തൊള്ളായിരത്തി അറുപത്തിയഞ്ചിൽ കെട്ടിക്കൊടുത്തതാണു ഈ കെട്ടിടം.
ശ്രീ ചെല്ലപ്പൻ ചെട്ടിയാർക്ക്‌ ഒരു ബാല സുബ്രഹ്മണ്യ ക്ഷേത്രം ഉണ്ട്‌. അവിടെ മയിൽ ഉണ്ടായിരുന്നു. ഞങ്ങൾ പഠിച്ച്‌ കൊണ്ടിരിക്കുമ്പോൾ പലപ്പോഴും ഈ മയിലുകൾ പറന്ന് ക്ലാസുകളുടെ മുന്നിൽ വരുമായിരുന്നു. കുട്ടിക്കാലത്ത്‌ മയിലിനെ അടുത്ത്‌ കാണുക എന്നത്‌ ഒരു കൗതുകം തന്നെ ആയിരുന്നു.
അതുപോലെ ശാന്ത സ്വഭാവക്കാരനായ ഒരു ആനയുണ്ടായിരുന്നു. പലപ്പോഴും കേട്ടിട്ടുണ്ട്‌ ശ്രീ ചെട്ടിയാരുടെ ആന രാത്രിയിൽ പാപ്പാൻ അറിയാതെ ചങ്ങലയിൽ നിന്ന് അഴിഞ്ഞ്‌ പുറത്ത്‌ പോയിട്ടുണ്ടെന്നും അതുപോലെ ആരെയും ഒന്നിനെയും ഉപദ്രവിയ്ക്കാതെയും നശിപ്പിയ്ക്കാതെയും തിരിച്ച്‌ വന്നിട്ടുണ്ട്‌ എന്നും.
എനിയ്ക്ക്‌ ഓർമ്മയുള്ള ഒരു കാര്യം പറയാം. പള്ളിമൺ തെറ്റിക്കുന്ന് മണ്ടയ്ക്കാട്ട്‌ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നു. മുന്നിൽ വരുന്ന ആന മയ്യനാട്ടേ ശ്രീ ചെല്ലപ്പൻ ചെട്ടിയാരുടെ ആന. വണ്ടിക്കുതിര വലിച്ചു കൊണ്ടുവന്ന് ആനയുടെ ദേഹത്ത്‌ ഇടിച്ചു കൊടുത്തു. ആന പിന്നിലോട്ട്‌ മാറിയിട്ട്‌ ഒറ്റയിടി വച്ചു കൊടുത്തു വണ്ടിക്കുതിരയ്ക്ക്‌. വണ്ടിക്കുതിരയുടെ മുകളിൽ രണ്ട്‌ പേർ ഇരുന്നിരുന്നു. അവർ തെറിച്ച്‌ പൊയി പറങ്കിമാവിൻ തോട്ടത്തിൽ വീണു. ആൾക്കാർ ആന വിരണ്ടേ എന്ന് പറഞ്ഞ്‌ ഓട്ടവും തുടങ്ങി. പക്ഷേ ആനയ്ക്ക്‌ ഒരു കുഴപ്പവും ഇല്ലായിരുന്നു. അതായിരുന്നു അല്ലെങ്കിൽ അങ്ങനെ ആയിരുന്നു ചെട്ടിയാരുടെ ആന.
മയ്യനാട്‌ ശ്രീ ചെല്ലപ്പൻ ചെട്ടിയാരുടെ ജന്മദിനമായ ഇന്ന് എന്റെ പുഷ്പാഞ്ജലികൾ.1314
RELATED ARTICLES

Most Popular

Recent Comments