തുണി കഴുകണോ? വേണ്ടായേ… (അനുഭവ കഥ)

തുണി കഴുകണോ? വേണ്ടായേ... (അനുഭവ കഥ)

0
610
മിലാല്‍ കൊല്ലം.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊൻപത്‌. അന്ന് ചെറിയ ശമ്പളം ആയതുകൊണ്ട്‌. നാട്ടിൽ പോകണമെങ്കിൽ റ്റിക്കറ്റിനു മാത്രം നാലഞ്ച്‌ മാസത്തേ ശംബളം വേണമായിരുന്നു. ഇന്നത്തേ പോലെ കുറഞ്ഞ പൈസയ്ക്ക്‌ യാത്ര റ്റിക്കറ്റും ഇല്ലായിരുന്നു.
അങ്ങനെ നാട്ടിൽ പോകാൻ പൈസ സ്വരുക്കൂട്ടി വച്ചിരുന്നപ്പോളാണു. എന്റെ ഒരു സുഹൃത്തിനു ആയിരം ദർഹംസ്‌ കടമായി വേണം എന്ന് പറഞ്ഞ്‌ വരുന്നത്‌. അദ്ദേഹം എന്നോട്‌ പറഞ്ഞു. ഇപ്പോൾ എനിക്ക്‌ ആയിരം ദർഹംസ്‌ തന്നാൽ മില്ലാൽ പോകുമ്പോഴേയ്ക്കും വേടിച്ച ആയിരം ദർഹംസും പിന്നെ ഒരു ആയിരം ദർഹംസ്‌ സാധനം വേടിക്കാനും തന്ന് സഹായിക്കാം എന്ന്. കമ്പനി പൈസ തരുമ്പോൾ അയാൾക്ക്‌ തിരിച്ചു കൊടുത്താൽ മതി എന്നും.
അങ്ങനെ ഞാൻ ആയിരം ദർഹംസ്‌ കൊടുത്തു. പിന്നെ എനിക്ക്‌ നാട്ടിൽ പോകാൻ സമയമായപ്പോൾ അയാളുടെ കയ്യിൽ എനിക്ക്‌ തരാനുള്ള പൈസ പോലും തികയുന്നില്ല.
കുഴപ്പം അയാളുടെ അല്ലായിരുന്നു. കുഴപ്പം എന്റെ ആയിരുന്നു. എന്നെപ്പോലെ ശംബളം കുറവുള്ള ആളായിരുന്നു അയാളും. ആയിരം ദർഹംസ്‌ ശംബളം ഇല്ലാത്ത ആൾ എങ്ങനെ എന്റെ കയ്യിൽ നിന്ന് വാങ്ങിയത്‌ തരുന്നത്‌. പിന്നെയല്ലെ എനിക്ക്‌ ആയിരം തരുന്നത്‌. എന്തായാലും എവിടുന്നൊക്കയോ കടം വാങ്ങി. വേടിച്ച ആയിരം തിരിച്ചു തന്നു.
ഇതിൽ നിന്ന് മനസിലാക്കണ്ടത്‌ നമുക്ക്‌ തിരിച്ച്‌ കൊടുക്കാൻ പറ്റുന്നതെ വാങ്ങാവു. അല്ലെങ്കിൽ പറയാവു.
ഞാൻ എല്ലാ ദിവസവും രാവിലെയും വൈകിട്ടും നാട്ടിൽ ഭാര്യയേ ഫോണിൽ വിളിക്കും. വെള്ളിയാഴ്ച്ച രാവിലെ വിളിക്കില്ല. അന്ന് അവധി ആണെങ്കിലും ഫോൺ വിളിക്കുമ്പോൾ ഉച്ചയാകും അല്ലെങ്കിൽ വൈകുന്നേരം ആകും.
അപ്പോൾ ചോദിക്കും ഇത്രയും നേരം വിളിക്കാഞ്ഞത്‌ എന്ത്‌ അവധി ആയാത്‌ കൊണ്ടാണോ? എന്നോക്കേ.
അപ്പോൾ ഞാൻ പറയും രാവിലെ തുണി കഴുകാനുണ്ടായിരുന്നു.
അപ്പോൾ പറയും അണ്ണൻ വിഷമിക്കണ്ട. ഇഞ്ഞ്‌ നാട്ടിൽ വരുമ്പോൾ എല്ലാ തുണികളും ഞാൻ കഴുകി തരാം എന്ന്.
അങ്ങനെ കൊതിച്ച്‌ നാട്ടിൽ വന്നപ്പോഴോ. ഇപ്പോൾ ഞാൻ അവരുടെ തുണികൾ കൂടി കഴുകേണ്ട അവസ്ഥയാ.
ഇനി ഫോൺ വിളിക്കുമ്പോൾ അണ്ണൻ നാട്ടിൽ വാ തുണികളെല്ലാം ഞാൻ കഴുകി തരാം എന്ന് പറയും. അയ്യോ വേണ്ടായേ എന്ന് പറയേണ്ടി വരും.
അടിക്കുറിപ്പ്‌.
രാവിലെ അഞ്ച്‌ മണിക്ക്‌ അലാറം വച്ച്‌ എഴുന്നേറ്റ്‌ ഭക്ഷണം എല്ലാം ഉണ്ടാക്കി മക്കൾക്ക്‌ സ്കൂളിൽ കൊണ്ടു പോകാനുള്ള ഭക്ഷണം പൊതിഞ്ഞും വച്ച്‌. ഭർത്താവിനുള്ളത്‌ മേശപ്പുറത്തും അടച്ച്‌ വച്ചിട്ട്‌. കുളിച്ച്‌ റെഡിയായി ഏഴു മണിക്ക്‌ ജോലിക്ക്‌ കയറണ്ടതിനു ഏഴേകാലാകുമ്പോൾ (ഞാൻ പലപ്പോഴും പറയും. ഞാൻ ആയിരുന്നു മുതലാളിയെങ്കിൽ എന്നേ ജോലിയിൽ നിന്ന് പറഞ്ഞു വിടുമായിരുന്നു എന്ന്) ഒന്നും കഴിക്കാതെ ഓടുന്ന ഭാര്യക്ക്‌ വേണ്ടി. നാട്ടിൽ വന്ന് ലവ ലവ നടക്കുന്ന അല്ലെങ്കിൽ മൊബെയിലിൽ മുഖ പുസ്തകവും നോക്കി ഇരിക്കുന്ന എനിക്ക്‌ എന്താ അവരുടെ കുറച്ച്‌ വസ്ത്രങ്ങൾ കഴുകി കൊടുത്താൽ. അതു കൊണ്ട്‌ ഞാൻ തുണി കഴുകി കൊടുക്കും. (വീട്ടിൽ വാഷിംഗ്‌ മിഷ്യൻ ഉണ്ട്‌. പക്ഷേ ഞങ്ങൾ ഉപയോഗിക്കാറില്ല. നല്ല കല്ല് കിടക്കുമ്പോൾ എന്തിനാ വാഷിംഗ്‌ മിഷ്യാൻ)

Share This:

Comments

comments