Friday, October 11, 2024
HomePoemsപർദ്ദ. (കവിത)

പർദ്ദ. (കവിത)

പർദ്ദ. (കവിത)

ജെനി പോള്‍.
പർദ്ദ ചിലർക്കു സയൻസാണ്
മണൽ കാറ്റിൽ ,
ചൂടിന്റെ ലാവക്കു
തടയിടുന്ന സയൻസ്
പർദ്ദ ചിലർക്കൊരു രക്ഷയാണ്
കാമക്കണ്ണുകളിൽ നിന്നും ,
കള്ളൻമാർക്ക് വേഷം മാറി
കക്കാനും ഒരു രക്ഷ .
പർദ്ദ ഒരു പ്രതീകമാണ്
അന്യവൽക്കരണത്തിന്റെ
ഇരുണ്ട രൂപം.
പർദ്ദ ഒരു സ്വാർത്ഥതയാണ്
ആരാണന്നറിയിക്കാതെ
ഒളിച്ചു നോക്കുന്ന സ്വാർത്ഥത .
പർദ്ദ ഒരു ജയിലാണ്
നിറമുള്ള തുണികളേയും
മനസ്സിനേയും കറുപ്പിൽ പൊതിഞ്ഞ്
അടക്കിപിടിക്കേണ്ടി വരുന്ന
സ്വതന്ത്ര്യമില്ലായ്മയുടെ ജയിൽ.
മറയില്ലാ ലോകത്തെ
മറഞ്ഞു കാണേണ്ടവരുടെ,
കണ്ണുനീരൊളിപ്പിക്കുന്നിടവുമാണീ പർദ്ദ.
RELATED ARTICLES

Most Popular

Recent Comments