Sunday, November 3, 2024
HomeLiteratureഇന്ത്യന്‍ സൂപ്പർ ലീഗ്‌ നാലാം സീസൺ. (അനുഭവ കഥ)

ഇന്ത്യന്‍ സൂപ്പർ ലീഗ്‌ നാലാം സീസൺ. (അനുഭവ കഥ)

ഇന്ത്യന്‍ സൂപ്പർ ലീഗ്‌ നാലാം സീസൺ. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഈ ഐ എസ്‌ എൽ തുടങ്ങിയിട്ട്‌ നാലു വർഷം ആയെങ്കിലും ഞാൻ കളി കാണുന്നത്‌ ഇപ്പോൾ ആണു. കളി കാണാൻ ഇഷ്ടം ഇല്ലാത്തത്‌ കൊണ്ടൊന്നുമല്ല. കളി കാണാൻ ഇപ്പോൾ ആണു അവസരം ഉണ്ടായത്‌.
കഴിഞ്ഞ ദിവസത്തേ കളി ചെന്നൈ എഫ്‌ സി യും പൂനേ എഫ്‌ സി യും ആയിരുന്നു. അതിൽ ഒരു പ്രത്യകത ഉണ്ടായിരുന്നു. രണ്ട്‌ ടീമിന്റെയും കോച്ചുകൾ ഗ്യാലറിയിൽ ഇരുന്ന് കളി കാണുന്നത്‌. ചിലപ്പോൾ അത്‌ ഒരു ചരിത്രം ആയിരിക്കും.
പഠിക്കുന്ന കാലത്ത്‌ ക്ലാസിൽ അച്ചടക്കം പാലിക്കാത്തതിനു പുറത്ത്‌ നിറുത്തുന്നത്‌ സാധാരണമായിരുന്നു മുൻപ്‌. ആ ഒരു അവസ്ഥയാണു ഇന്നലെ കളി കണ്ടപ്പോൾ തോന്നിയത്‌. ഏതേങ്കിലും ഒരു ടീമിന്റെ കോച്ച്‌ അച്ചടക്കം നേരിട്ട്‌ പുറത്തിരുന്നേങ്കിൽ നമ്മൾ അധികം ശ്രദ്ധിക്കില്ലായിരുന്നു. പക്ഷേ ഇത്‌ രണ്ട്‌ ടീമിന്റെയും കോച്ചുമാർ പുറത്തിരുന്നത്‌ കൊണ്ടാണു എടുത്ത്‌ അറിഞ്ഞത്‌.
ആരോക്കേ മറന്നാലും ചിലർ ചില സമയങ്ങളിൽ പറയുന്നത്‌ നമുക്ക്‌ മറക്കാൻ കഴിയില്ല.
രണ്ടായിരത്തി അഞ്ചിൽ ആണെന്ന് തോന്നുന്നു. ഞാൻ നാട്ടിൽ വന്ന സമയം. ഒരാളിനെ മയ്യനാട്‌ ചന്തമുക്കിൽ വച്ച്‌ കണ്ടു. അദ്ദേഹവും ഗൾഫിൽ നിന്ന് നാട്ടിൽ വന്നതേ ഒള്ളു. മയ്യനാട്ട്‌ ഫുട്ബാളിനെ ഇത്രയും സ്നേഹിക്കുന്ന ആൾ വേറേ ഉണ്ടോ? എന്ന് സംശയം ആണു. ആ ആൾ വേറേ ആരുമല്ല ശലഭ ശ്യാമണ്ണൻ.
കുറച്ച്‌ അധിക സമയം ഞങ്ങൾ ഫുട്ബാളിനെ കുറിച്ച്‌ സംസാരിച്ചു. അപ്പോൾ അദ്ദേഹം കുറച്ച്‌ കാര്യങ്ങൾ എന്നോട്‌ പറഞ്ഞു.
ഹരിലാലെ എന്റെ മനസിൽ ചില കണക്ക്‌ കൂട്ടലുകൾ ഉണ്ട്‌. നമ്മുടെ നാട്ടിൽ നിന്ന് കളിക്കാനറിയുന്ന കുറച്ച്‌ നല്ല കുട്ടികളെ വാർത്തേടുക്കണം. പിന്നെ രാജ്യാന്തര തലത്തിലുള്ള പല കളിക്കാരെയും നമുക്ക്‌ ഇവിടെ കൊണ്ടു വന്ന് നമ്മളുടെ പിള്ളാരെ കൊണ്ട്‌ കളിപ്പിക്കണം. ലീഗ്‌ കളിക്കാർ എന്ന് ഹരിലാൽ കേട്ടിട്ടില്ലെ? അത്‌ പോലെ നമുക്കും തുടങ്ങണം. അതിനുള്ള വഴിയും മറ്റും ഞാൻ കണ്ട്‌ വച്ചിട്ടുണ്ട്‌. റോണാൾഡിനോയയും മറ്റും കൊണ്ട്‌ വരണം എന്നോക്കേ. (പിന്നെ എത്രയോ വർഷങ്ങൾക്ക്‌ ശേഷം റോണാൾഡിനോ കേരളത്തിൽ വന്നു. അപ്പോൾ ഞാൻ മനസിൽ വിചാരിച്ചു ശ്യാമണ്ണൻ പറഞ്ഞത്‌. ഇവരെയൊക്കേ വരുത്താൻ പറ്റുന്നതെ ഒള്ളു എന്ന്)
എന്തായാലും ശ്യാമണ്ണൻ അന്ന് എന്നോട്‌ അദ്ദേഹത്തിന്റെ മനസ്‌ തുറന്നെങ്കിലും. (അദ്ദേഹം ഇതുപോലെ വേറേ ആരൊടെങ്കിലും പറഞ്ഞോ എന്ന് അറിയില്ല)
അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്ന പോലെ ലോകം മൊത്തം അറിയപ്പെടുന്ന ഒരു സൂപ്പർ ലീഗ്‌ ഫുട്ബാൾ ഇൻഡ്യയിൽ നിലവിൽ വന്നു. വരും തലമുറക്ക്‌ സൂപ്പർ ലീഗ്‌ ഒരു മുതൽ കൂട്ട്‌ തന്നെയാകും തീർച്ച.
RELATED ARTICLES

Most Popular

Recent Comments