Friday, May 3, 2024
HomeUncategorizedചക്രം....! (കവിത)

ചക്രം….! (കവിത)

ചക്രം....! (കവിത)

നാരായൺ. (Street Light fb group)
വഴിയോര കാഴ്‌ചകൾ മനസ്സിന്റെയുള്ളിലായ്
കുളിർചൂടും, ധനുമാസ പകലിലൊരു യാത്രയിൽ,
പുറമേക്കു മിഴിയെറിഞ്ഞോർമ്മകൾ മേയുന്ന
മഴവില്ലിൻ മായിക വർണ്ണക്കിനാക്കളിൽ
പകലിന്റെ പരിദേവനങ്ങളും,
സഖിയുടെ പരിരംഭണങ്ങളും,
ഒരു മാത്ര വെറുതെ ഞാനോർത്തു പോയ്,
ഒരു കാത്തിരിപ്പിന്റെ വേദനയിൽ!
മാറുന്നു യാത്രികർ, നീളുന്ന പാളങ്ങൾ,
വേദനകളേററ് വിറങ്ങലിക്കുന്നുവോ?
പേറുന്നു കഷ്ടനഷ്ടങ്ങൾ, പായുന്നു, മൗനം കടിച്ചിറക്കി.
നയിക്കുന്നതാരോ, അറിയുന്നതില്ല ഞാൻ,
കറങ്ങി തിരിഞ്ഞേചരിക്കണം,
അനുവാദമില്ലെനിക്കിത്തിരി നേരം നിലയ്ക്കുവാൻ,
കാലിടറി, കൈ തട്ടി, വീഴും വരേയ്ക്കുമായ്.
ഇരുളിലൂടേറെ കുതിയ്ക്കണം,
ഇനിയെത്ര വേഷങ്ങളാടണം,
പച്ചയും മഞ്ഞയും ചുകപ്പും മനസ്സിന്റെ
ചടുല താളങ്ങളെ തടവിൽ ബന്ധിക്കയോ?
ഒരു ടെർമിനസ്സിൽ കിതച്ച് നിൽക്കാൻ,
പിന്നെയൊരിത്തിരി ദാഹമകറ്റുവാൻ,
ഒരു കുഞ്ഞിതെന്നലിൻ സ്വാന്തന മേൽക്കുവാൻ,
ചെറുനിലാവിന്നൊളി മാറിലൊളിപ്പിച്ച്,
കൊതിയേറി നിൽപ്പുഞാനീ വഴിത്താരയിൽ!
RELATED ARTICLES

Most Popular

Recent Comments