Saturday, April 20, 2024
HomePoemsതിരയുന്ന ബാല്യം.. (കവിത)

തിരയുന്ന ബാല്യം.. (കവിത)

തിരയുന്ന ബാല്യം.. (കവിത)

സന്തോഷ് ചെറുകടവ്. (Street Light fb group)
വൃദ്ധനാമെൻ മിഴികൾ
തിരയുന്നതെന്തേ ….?
തിരികെ വരാത്തൊരെൻ
നഷ്ട ബാല്യമോ …? |
സ്നേഹമയിയാമെന്നമ്മതൻ
താരാട്ടുമെന്നച്ചന്റെ ലാളനയും..
കളിവള്ളമൊരുക്കിയൊഴു-
ക്കിമഴ നനഞ്ഞനാളുകളും
കാണാൻ കൊതിക്കുമാ …
കളിത്തോഴരേയൂമവരു…
മൊത്ത് പാടവരിമ്പിൽ തുമ്പി പിടിച്ചതുമെൻ
മനതാരിലിന്നും നിറയുന്നു
വർണ്ണങ്ങളാലംകൃതമാം
വസ്ത്രങ്ങളില്ലാതെ …
തുന്നിച്ചേർത്തതാം പഴങ്കോടിയണിഞ്ഞന്ന്
വിദ്യാലയമുറ്റ മണഞ്ഞതും
ഒരുനേരമെങ്കിലും പശി-
യകറ്റാനായിട്ടുച്ചക്കഞ്ഞി തേടി നിന്നതും മറക്കുവതെങ്ങനെ
അറിവിന്റൊദ്യാക്ഷരങ്ങൾ
ചൊല്ലിതന്നയെൻ ഗുരുക്കളെയും
കൊതിക്കുന്നു ഞാനെൻ
ബാല്യത്തിലേക്കൊന്നു ..
തിച്ച് പോകുവതെങ്ങനെ .
പാഴ്കിനാവാണതെങ്കിലും
ഞാനിന്നുമെന്നമ്മക്കൊരു
കൂഞ്ഞല്ലേ …
ചെറുബാല്യത്തിൻസ്മര-
ണയിലെൻ വിറയാർന്ന ധരങ്ങളിൽ
നിറയുന്നു നറുപുഞ്ചിരി .
കാലചക്രങ്ങൾ കറങ്ങു –
മ്പോഴെൻ ബാല്യത്തിൻ
ഓർമ്മ പോൽ ഞാനുമൊരുനാൾ
വിസ്മൃതിതൻന്നാഴത്തി
ലേക്കമരും
RELATED ARTICLES

Most Popular

Recent Comments