Wednesday, May 8, 2024
HomeGulfഅമ്മയെ അല്ലാതെ അഫ്സല്‍ ഗുരുവിനെയാണോ വന്ദിക്കേണ്ടത്?: ഉപരാഷ്ട്രപതി.

അമ്മയെ അല്ലാതെ അഫ്സല്‍ ഗുരുവിനെയാണോ വന്ദിക്കേണ്ടത്?: ഉപരാഷ്ട്രപതി.

അമ്മയെ അല്ലാതെ അഫ്സല്‍ ഗുരുവിനെയാണോ വന്ദിക്കേണ്ടത്?: ഉപരാഷ്ട്രപതി.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: വന്ദേമാതരമെന്നു പറയുന്നതിനോട് എതിര്‍പ്പുയരാന്‍ കാരണമെന്താണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അമ്മയെ അല്ലെങ്കില്‍ മറ്റാരെയാണ് നിങ്ങള്‍ വന്ദിക്കുക? അഫ്സല്‍ ഗുരുവിനെയോ/ അദ്ദേഹം ചോദിച്ചു. അന്തരിച്ച വി എച്ച്‌ പി അധ്യക്ഷന്‍ അശോക് സിംഗാളിനെക്കുറിച്ചുള്ള പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
“അമ്മയ്ക്ക് വന്ദനം എന്നാണ് വന്ദേമാതരത്തിന്റെ അര്‍ഥം. അങ്ങനെ പറയുന്നതില്‍ എന്താണ് പ്രശ്നം? അമ്മയെ നിങ്ങള്‍ വന്ദിക്കുന്നില്ലെങ്കില്‍ പിന്നെ മറ്റാരെയാണ് നിങ്ങള്‍ വന്ദിക്കുക, അഫ്സല്‍ ഗുരുവിനെയോ?” അദ്ദേഹം ആരാഞ്ഞു. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തുകയും വധശിക്ഷ ലഭിക്കുകയും ചെയ്ത ഭീകരനാണ് അഫ്സല്‍ ഗുരു.
ഭാരത് മാതാ കീ ജയ് എന്ന് ആരെങ്കിലും പറയുമ്ബോള്‍ അത് ഉദ്ദേശിക്കുന്നത് ഫോട്ടോയിലുള്ള ഏതെങ്കിലും ദേവതയെ അല്ല. ജാതിക്കും നിറത്തിനും മതത്തിനും അതീതമായി, ഈ രാജ്യത്ത് ജീവിക്കുന്ന 125 കോടി ആളുകളെ ഉദ്ദേശിച്ചാണ്. അവരെല്ലാവരും ഇന്ത്യക്കാരാണ്- ഉപരാഷ്ട്രപതി പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments