Thursday, April 25, 2024
HomeLiteratureഎലിയോടുള്ള കലി. (അനുഭവ കഥ).

എലിയോടുള്ള കലി. (അനുഭവ കഥ).

എലിയോടുള്ള കലി. (അനുഭവ കഥ).

മിലാല്‍ കൊല്ലം.
എലി വിഷം തിന്നാൽ കോഴി ചാകുമോ?
പഴയ ഒരു ചോദ്യമാ. എന്റെ കൊച്ചിലെ ഞങ്ങളുടെ വീട്ടിനടുത്തോക്കേ എലി അല്ല വലിയ പെരുച്ചാഴി ഉണ്ടായിരുന്നു. കാരണം ആ കാലങ്ങളിൽ എല്ലാവരുടെയും വീടുകളിൽ മരച്ചീനി കൃഷി ഉണ്ടായിരുന്നു. അത്‌ തിന്നാനായി പെരുച്ചാഴികൾ വരും. എന്നിട്ട്‌ മരച്ചീനി തീരുന്നതുവരെ അവിടങ്ങളിൽ താമസം ആക്കും. അപ്പോൾ അതിനു പരിസരങ്ങളിൽ വലിയ വലിയ പൊനങ്ങൾ ഉണ്ടാക്കി അവിടയാണു താമസം. ഞങ്ങൾ എന്തു ചെയ്യുമെന്നു വച്ചാൽ. ഈ പൊനത്തിന്റെ വാതിലിനടുത്ത്‌ തേങ്ങയുടെ തൊണ്ടും ചകിരിയുമൊക്കേ ഇട്ട്‌ പുകയ്ക്കും. അങ്ങനെ പെരുച്ചാഴിയേ പുറത്ത്‌ ചാടിക്കും.
ഞങ്ങളുടെ വീടിന്റെ തെക്കതിന്റെ തെക്കതിൽ ഒരു കൂട്ടർ താമസിച്ചിരുന്നു. അവർ പറയും നിങ്ങൾ പെരുച്ചാഴിയേ ഓടിച്ചു കളയരുത്‌. ഞങ്ങളൊട്‌ പറഞ്ഞാൽ ഞങ്ങൾ പിടിച്ചു കൊള്ളാം എന്ന്. ശരിയാണു അവർ അതിനെ തിന്നുമായിരുന്നു. അങ്ങനെ അവർ ഒരുപാട്‌ എണ്ണത്തിനെ പിടിച്ചു കൊണ്ട്‌ പോകുമായിരുന്നു.
പിന്നെ വീടിനകത്ത്‌ ചെറിയ എലി വരുമായിരുന്നു. അതിനെ വിഷം വച്ച്‌ കൊല്ലുന്ന ഒരു പതിവ്‌ ഞങ്ങൾക്കോ ഞങ്ങളുടെ അയലത്തുകാർക്കോ ഇല്ലായിരുന്നു. കാരണം വേറോന്നുമല്ല. വിഷം കഴിച്ചു കഴിഞ്ഞാൽ ഉടൻ എലികൾക്ക്‌ പരദാഹം ഉണ്ടാകും. അപ്പോൾ വിഷം തിന്ന എലികൾ ഓടി കിണറ്റിൽ ഇറങ്ങും. അത്‌ വരാതിരിക്കാനാണു വിഷം വയ്ക്കാത്തത്‌.
ഞങ്ങൾ വീടിനകത്തു വരുന്ന എലികളെ പിടിക്കാൻ ഉപയോഗിക്കുന്നത്‌ അടിച്ചിൽ ആണു. രാത്രി കിടക്കാൻ നേരം എലിവില്ല് കളിപ്പിച്ച്‌ വെയ്ക്കും. ആദ്യത്തേ എലി വീഴുന്ന ശബ്ദം കേൾക്കുമ്പോൾ തന്നെ എഴുന്നേറ്റ്‌ അടുത്തതിനെ പിടിക്കുന്നതിനു കളിപ്പിച്ച്‌ വയ്ക്കും. അങ്ങനെ രണ്ടു ദിവസം പിടിക്കുമ്പോഴേക്കും എലികൾ എല്ലാം തെക്കതിലെയ്ക്ക്‌ പോകും. അവർ അവിടെ എലിയേ പിടിക്കാൻ തുടങ്ങുമ്പോൾ എലികൾ എല്ലാം കിഴക്കതിലേയ്ക്ക്‌ പോകും. അങ്ങനെ അത്‌ ബുദ്ധി പ്രവർത്തിപ്പിച്ചു കൊണ്ടേ ഇരിക്കും.
പിന്നെ എലിയ്ക്ക്‌ നിവർത്തിയില്ലാതെ വരുമ്പോൾ ചാടി തെങ്ങിൽ കയറും. അപ്പോൾ ഞങ്ങൾ തെങ്ങിൽ പാട്ട കെട്ടിയിട്ട്‌ രാത്രിയിൽ എഴുനേറ്റ്‌ കൂടേ കൂടേ പള്ളിയിൽ മണിയടിക്കുന്നത്‌ പോലെ അടിക്കും. അപ്പോൾ എലികൾ ഓടി രക്ഷപ്പെടും.
ഇന്നത്തേ കാലത്ത്‌ എലികൾ തെങ്ങിൽ കയറ്റവും ഇല്ല. കാരണം തെങ്ങിൽ വല്ലതും ഉണ്ടെങ്കിൽ അല്ലെ എലിയ്ക്ക്‌ കയറിയിട്ട്‌ പ്രയോജനം ഒള്ളു. മരച്ചീനി കൃഷി ഇല്ലേ ഇല്ല.
ഞാൻ ഈ കഴിഞ്ഞ ദിവസം ഒരിടത്തു ചെന്നപ്പോൾ ഇപ്പോഴത്തേ ന്യൂ ജനറേഷൻ ആൾക്കാർ എലിയ്ക്ക്‌ വിഷം വച്ചിരിക്കുന്നു. ഇതിൽ കൊടുത്തിരിക്കുന്ന ഫോട്ടോ കണ്ടോ? അതുപോലെ കവറുപോലും പൊട്ടിക്കാതേ.
ഈ ന്യൂ ജനറേഷങ്കാരറിയുന്നുണ്ടോ ഈ എലികളിലും ന്യൂജനറേഷങ്കാരുണ്ടേന്ന്. രണ്ട്‌ കവർ എലിവിഷം കവർ പോലും പൊട്ടിക്കാതേ ഇട്ടപ്പോൾ. വിഷത്തിന്റെ റ്റൂബിൽ തൊടാതേ അതിന്റെ കവർ മൊത്തം തിന്നിട്ട്‌ എലികൾ സ്ഥലം വിട്ടു. കാലം പോയ പോക്കേ.
RELATED ARTICLES

Most Popular

Recent Comments