Thursday, April 25, 2024
HomeLiteratureചെഞ്ചേരി അച്ചാച്ചനും ഞാനും. (അനുഭവ കഥ)

ചെഞ്ചേരി അച്ചാച്ചനും ഞാനും. (അനുഭവ കഥ)

ചെഞ്ചേരി അച്ചാച്ചനും ഞാനും. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഇദ്ദേഹംശ്രീ ജനാർദ്ധനൻ ചെഞ്ചേരിയിൽ,
ഒരു കാലത്ത്‌ കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന വിഷ വൈദ്ദ്യർ ആയിരുന്നു മയ്യനാട്ടുകാരനായ ഇദ്ദേഹം. എന്റെ കൊച്ചിലെ പല പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്‌ അതി ഭയങ്കര വിഷമുള്ള പാമ്പുകൾ കടിച്ച്‌ മരിയ്ക്കാറായ ആളുകളെ കൊണ്ടുവന്ന് ചികിൽസിച്ച്‌ സുഖമായി തിരിച്ചു പോകുന്നത്‌.
ചികിൽസിച്ചിട്ട്‌ ആരുടെയും കൈയിൽ നിന്ന് പൈസാ ചോദിച്ചു വാങ്ങുകയോ അദ്ദേഹം കൈ കൊണ്ട്‌ പൈസ വാങ്ങുന്നതോ ഞാൻ കണ്ടിട്ടില്ല. ഇദ്ദേഹം നല്ലോരു കർഷകൻ കൂടി ആയിരുന്നു.
 ഭക്ഷണ സാധനം എന്തുണ്ടേങ്കിലും അത്‌ നാലാൾക്ക്‌ കൂടി കൊടുത്ത്‌ കഴിയ്ക്കുന്നതിൽ സന്തോഷവാൻ ആയിരുന്നു. പ്രായാദിക്ക്യം കൊണ്ടുള്ള മരണമാണെങ്കിൽ കൂടി ഇദ്ദേഹത്തിന്റെ മരണം മയ്യനാടിനു ഒരു തീരാ നഷ്ടം ആയിരുന്നു. ഇദ്ദേഹം മരിച്ചിട്ട്‌     മുപ്പത്തിയഞ്ജ്‌ വർക്ഷം തികയുന്നു.
ഒരു കാലത്ത്‌ മയ്യനാട്‌ മുക്കം മയ്യനാട്‌ കാക്കോട്ടുമൂല പരിസരങ്ങളിൽ ഉള്ള രക്ഷിതാക്കൾ അവരുടെ ഒരു മാസം  പ്രായത്തിനകത്ത്‌ ഉള്ള കുട്ടികളുമായി ഇദ്ദേഹത്തിന്റെ വീടിനു മുന്നിൽ രാവിലെയും വൈകിട്ടും കാണുമായിരുന്നു. കുഞ്ഞുങ്ങളെ ഓതിക്കുവാനായി. ഇദ്ദേഹം പൈസ ഒന്നും വാങ്ങില്ലെങ്കിലും ഓതുന്നതിനുള്ള പാലത്തോൽ അല്ലെങ്കിൽ പാഞ്ജിത്തോൽ കൊണ്ടു വരണം എന്ന് നിർബന്ധം ഉണ്ടായിരുന്നു. അതവാ കൊണ്ടു വന്നില്ലെങ്കിൽ  നേരുത്തേ കൊണ്ട്‌ വന്നവർ കൊണ്ടു വന്നതിൽ ബാക്കി ഉണ്ടെങ്കിൽ അത്‌ മാറ്റി വച്ചിരുന്നു പിന്നീട്‌ വരുന്നവർക്ക്‌ ഉപയോഗിക്കും.
മൂർക്കൻ അണലി പോലുള്ള പാമ്പ്‌ കടിച്ചാണു വരുന്നതെങ്കിൽ രണ്ട്‌ മൂന്ന് ദിവസം എടുക്കും വിഷം ഇറങ്ങാൻ. അങ്ങനെ വരുമ്പോൾ താര കഴിക്കുന്ന ഒരു സംബ്രദായം ഉണ്ട്‌. അതിനു ഒരു കോഴിയേ വേണം. കോഴിയുടെ ഒരു വിരൽ മുറിച്ച്‌ അതിന്റെ രക്തം തലയിൽ ഒഴിച്ചിട്ടാണു വെള്ളം ഒഴിച്ച്‌ താരകഴിക്കുന്നത്‌. കോഴിയുടെ കാൽ വിരൽ മുറിച്ച്‌ രക്തം എടുത്തിട്ട്‌ വലിച്ച്‌ എറിയുകയാണു പതിവ്‌. ആ കോഴിയേ കൊണ്ട്‌ വന്നവർ തിരികേ കൊണ്ട്‌ പോകില്ല. അത്‌ വൈദ്യരുടെ വീട്ടിൽ വളരും.
 ഉള്ളത്‌ പറയണമല്ലോ .ഞങ്ങളുടെയും ഞങ്ങളുടെ അയലത്ത്‌ ഉള്ള വീടുകളിലും ആ കാലത്ത്‌ പൂവൻ കോഴിയേ വളർത്തില്ലായിരുന്നു കാരണം ആവശ്യത്തിനുള്ള പൂവൻ കോഴി ഇവിടെ ഉണ്ടായിരുന്നു. പിന്നെ ഒന്ന് പറയണം ഇദ്ദേഹം ഇദ്ദേഹത്തിന്റെ പണിക്കാർക്ക്‌ പുരയിടം അടകുടി കൊടുത്തിട്ടുണ്ട്‌  (പണ്ട്‌ ഉള്ള ഒരു സംബ്രദായം) ഞാൻ ഇത്ര കൃത്യമായി പറയുന്നത്‌ എന്റെ വീടിന്റെ നേരേ പടിഞ്ഞിറ്റതിൽ വീട്‌ ആയിരുന്നു ഇദ്ദേഹത്തിന്റെത്‌. ഇദ്ദേഹത്തിനു കണ്ണു കാണാൻ പറ്റില്ല എങ്കിലും ഞങ്ങൾ അതിലെ പോകുമ്പോൾ വിളിക്കും ആരാടാ ആ പോകുന്നത്‌? അപ്പോൾ ഞങ്ങൾ ആരായാലും പേർ പറയും അപ്പോൾ പറയും ഇഞ്ഞു വന്നേടാ എന്റെ തലയിൽ ദാ ഇവിട ഒരു നര ഉണ്ട്‌ ഒന്ന് പിഴുത്‌ കളഞ്ഞേരാ. വയസ്സ്‌ തൊണ്ണൂർ കഴിഞ്ഞു. പഴുത്ത ചക്കയുടെ നാലു ചുള ഉണ്ടെങ്കിലും അങ്ങനെ എന്തു ഉണ്ടെങ്കിലും വിളിക്കും എടാ അപ്പുവേ സന്തോഷേ സജി ഹരിലാലെ വാട കഴിച്ചിട്ട്‌ പോകാം എന്ന്. ഞാൻ മുൻപോരിക്കൽ എഴിതിയിരുന്നു.ഇപ്പോൾ ഉള്ളവർക്കൊന്നും തന്റെടമില്ല. എല്ലാവരും മൂത്രത്തിൽ കുരുത്തവർ ആണെന്നു. ഇദ്ദേഹത്തിന്റെ സംഭാഷണം ആണു. ഇദ്ദേഹത്തിനു അടിതട മർമ്മകുത്ത്‌ മുതലായവ അറിയുമായിരുന്നു.
ഇദ്ദേഹത്തിന്റെ മറ്റൊരു പ്രത്യകത ഓല മുടച്ചിൽ ആണു. ഇദ്ദേഹത്തിന്റെ വീടിനു തെക്കു വശം മണ്ണു വാരിയിട്ട്‌ ഒരു കുളം ഉണ്ടായിരുന്നു.
പാട്ടത്തിൽ സന്തോഷിനു ചെറുപ്പത്തിൽ നാക്ക്‌ അത്രയ്ക്ക്‌ തിരിയില്ലായിരുന്നു. സന്തോഷിന്റെ അമ്മയുടെ അമ്മാവൻ ആയിരുന്നു. അതുകൊണ്ട്‌ സന്തോഷും കൊച്ചമ്മാവൻ എന്നായിരുന്നു വിളിക്കുന്നത്‌.
അങ്ങനെ ഒരു ദിവസം സന്തോഷ്‌ വന്നിട്ട്‌ കൊത്തമ്മാവ കൊത്തമ്മാവ കൊത്തമ്മാവന്റെ കൊതത്തിൽ ദന്ത്‌ ബ്യാലു കിതന്ന് പെതക്കുന്ന്.
രണ്ടു പേരും ഇന്ന് ജീവിച്ചിരിപ്പില്ല. രണ്ടുപേർക്കും എന്റെ പുഷ്പാഞ്ജലികൾ.
RELATED ARTICLES

Most Popular

Recent Comments