Saturday, May 4, 2024
HomeNewsആത്മഹത്യ തടയാന്‍ പുതിയ പദ്ധതിയുമായി ഫെയ്സ്ബുക്ക്.

ആത്മഹത്യ തടയാന്‍ പുതിയ പദ്ധതിയുമായി ഫെയ്സ്ബുക്ക്.

ആത്മഹത്യ തടയാന്‍ പുതിയ പദ്ധതിയുമായി ഫെയ്സ്ബുക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
ആത്മഹത്യ തടയാന്‍ പുതിയ പദ്ധതിയുമായി ഫെയ്സ്ബുക്ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആത്മഹത്യാ പ്രവണതയുള്ളവരെ കണ്ടെത്തി അതില്‍നിന്ന് അവരെ പിന്‍തിരിപ്പിക്കാനാണ് ഫെയ്സ്ബുക്ക് ശ്രമിക്കുന്നത്. ഫെയ്സ്ബുക്ക് ഈ സംവിധാനം കഴിഞ്ഞ മാര്‍ച്ച്‌ മുതലാണ് യുഎസില്‍ പരീക്ഷണം നടത്തിയത്. ഇത് വിജയകരമാണെന്ന് കണ്ടതോടെ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഫെയ്സ്ബുക്ക് ആത്മഹത്യയുടെ സൂചനകള്‍ നല്‍കുന്ന പോസ്റ്റുകള്‍, കമന്റുകള്‍ എന്നിവ സ്കാന്‍ ചെയ്താണ് ഇത് കണ്ടെത്തുന്നത്.
ഈ പദ്ധതിയുടെ സാങ്കേതികവശങ്ങളെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കമ്ബനിയുടെ സോഫ്റ്റ്വെയര്‍ ‘ആര്‍ യു ഓകെ?’ ‘കാന്‍ ഐ ഹെല്‍പ്? ‘ തുടങ്ങിയ പ്രയോഗങ്ങള്‍ നിരീക്ഷിക്കും. ഇതില്‍ അനുഭവപരിചയമുള്ള ഫെയ്സ്ബുക്ക് ടീമിന് ആത്മഹത്യാപ്രേരണ ഉള്ളവരെ കണ്ടെത്തിയാല്‍ ഈ വിവരങ്ങള്‍ കൈമാറും. പിന്നെയുള്ള കാര്യങ്ങള്‍ അവര്‍ കൈകാര്യം ചെയ്തോളും.
ഏതൊക്കെ രാജ്യങ്ങളിലാണ് ഫെയ്സ്ബുക്കിന്റെ സൂയിസൈഡ് ഡിറ്റക്ഷന്‍ സോഫ്റ്റ്വെയര്‍ അവതരിപ്പിക്കുന്നതെന്ന കാര്യം വ്യക്തമല്ല.
ആത്മഹത്യകളെ നിരുത്സാഹപ്പെടുത്താനുള്ള സംവിധാനങ്ങള്‍ ഗൂഗിളിന്റെ ഭാഗത്തുനിന്നും ഉണ്ട്. ചില സെര്‍ച്ച്‌ ക്വയറികള്‍ക്ക് മറുപടിയായി ഗൂഗിള്‍ കാണിക്കുന്നത് സൂയിസൈഡ് പ്രിവെന്‍ഷന്‍ ഹെല്‍പ്പ്ലൈന്‍ നമ്ബരുകളാണ്.
RELATED ARTICLES

Most Popular

Recent Comments