Friday, April 26, 2024
HomeNewsനാഗ്പൂര്‍ ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ മുന്നേറ്റം.

നാഗ്പൂര്‍ ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ മുന്നേറ്റം.

നാഗ്പൂര്‍ ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ മുന്നേറ്റം.

ജോണ്‍സണ്‍ ചെറിയാന്‍.
നാഗ്പുര്‍: നാഗ്പൂര്‍ ടെസ്റ്റില്‍ ശ്രീലങ്കയെ അടിച്ച്‌ തകര്‍ത്ത് ഇന്ത്യന്‍ മുന്നേറ്റം. ലങ്കന്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച്‌ സെഞ്ചുറി സ്വന്തമാക്കിയ മുരളി വിജയ് ആണ് ഇന്ത്യയെ മികച്ച സ്കോറില്‍ എത്തിച്ചത്.
ടെസ്റ്റ് കരിയറിലെ 10-ാം സെഞ്ചുറിയാണ് ഓപ്പണര്‍ മുരളി വിജയ് സ്വന്തമാക്കിയത്. 82 ഓവര്‍ പിന്നിടുമ്ബോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 13 പന്തില്‍ ഏഴു റണ്‍സുമായി ഓപ്പണര്‍ കെ.എല്‍. രാഹുലും, 128 റണ്‍സില്‍ മുരളി വിജയ്യും ആണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. ശ്രീലങ്കയെ ഒന്നാം ഇന്നിങ്സില്‍ 205നു മടക്കി അയച്ചിരുന്നു. ഒന്നിനു 11 എന്ന നിലയിലാണ് ഇന്ത്യ ഇന്നു ബാറ്റിങ് പുനരാരംഭിച്ചത്.
RELATED ARTICLES

Most Popular

Recent Comments