ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പ്രമുഖ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ വിവാഹിതനായി ..

ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പ്രമുഖ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ വിവാഹിതനായി .

0
639
ജോണ്‍സണ്‍ ചെറിയാന്‍.
പ്രമുഖ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ വിവാഹിതനായി. ബോളിവുഡ് നടി സാഗരിക ഗാഡ്ഗെയാണ് വധു. ഇന്നു രാവിലെ ഇരുവരും രെജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. താരങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്ത നേരത്തേ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സാഗരിക തന്നെ ഇക്കാര്യം സമ്മതിക്കുകയായിരുന്നു.
സഹീര്‍ ഖാന്റെ പ്രോസ്പോര്‍ട്ട് ഫിറ്റ്നെസ്സ് സ്റ്റുഡിയോയുടെ ബിസിനെസ്സ് ആന്‍ഡ് മാര്‍ക്കെറ്റിംഗ് ഹെഡ് അഞ്ജന ശര്‍മ്മയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. സാഗരികയുടെ സുഹൃത്തും നടിയുമായ വിദ്യാ മാല്‍ദേവ് വിവാഹക്ഷണപത്രികയുടെ ചിത്രവും കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍ മതാചാരപ്രകാരമായിരിക്കില്ല നിയമപരമായായിരിക്കും തങ്ങള്‍ വിവാഹിതരാകുക എന്ന് ഇരുവരും നേരത്തേ തന്നെ പറഞ്ഞിരുന്നു.
ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്യാപ്റ്റനാണ് സഹീര്‍ ഖാന്‍. ഇന്ത്യയ്ക്കായി 92 ടെസ്റ്റ് മല്‍സരങ്ങളും 282 ഏകദിന മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ചകേ്ത ഇന്ത്യയില്‍ സാഗരിക അഭിനയിച്ചിട്ടുണ്ട്. ചകേ്ത ഇന്ത്യയിലെ പ്രീതി സാബ്ഹര്‍വാള്‍ എന്ന കഥാപാത്രം സാഗരികയ്ക്ക് പ്രശസ്തി നേടിക്കൊടുത്തു. ഫോക്സ്, മിലേ ന മിലേ ഹം, റഷ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Share This:

Comments

comments