Friday, April 26, 2024
HomeCinema'പത്മാവതി'യ്ക്ക് യുകെയില്‍ പ്രദര്‍ശനാനുമതി; സിനിമ റിലീസ് ചെയ്യില്ലെന്ന് നിര്‍മാതാക്കള്‍ .

‘പത്മാവതി’യ്ക്ക് യുകെയില്‍ പ്രദര്‍ശനാനുമതി; സിനിമ റിലീസ് ചെയ്യില്ലെന്ന് നിര്‍മാതാക്കള്‍ .

'പത്മാവതി'യ്ക്ക് യുകെയില്‍ പ്രദര്‍ശനാനുമതി; സിനിമ റിലീസ് ചെയ്യില്ലെന്ന് നിര്‍മാതാക്കള്‍ .

ജോണ്‍സണ്‍ ചെറിയാന്‍.
പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമ പത്മാവതിയ്ക്ക് യുകെയില്‍ പ്രദര്‍ശനത്തിന് അനുമതി. ബ്രിട്ടിഷ് സെന്‍സര്‍ ബോര്‍ഡ് ‘യു’ സര്‍ട്ടിഫിക്കറ്റോടെയാണ് അനുമതി നല്‍കിയത്. എന്നാല്‍, ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ യുകെയില്‍ ചിത്രം റിലീസ് ചെയ്യില്ലെന്നു നിര്‍മാതാക്കള്‍ അറിയിച്ചു.
താര സുന്ദരിയായ ദീപിക പതുക്കോണ്‍ നായികയായി എത്തുന്ന സിനിമ തുടക്കം മുതല്‍ക്കുതന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു. രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ പശ്ചാത്തലം. ചക്രവര്‍ത്തിയായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങാല്‍ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് ‘പത്മാവതി’ എന്ന ചിത്രത്തിന്റെ പ്രമേയം.
എന്നാല്‍ റാണിയും ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് ബന്‍സാലിയുടെ സിനിമ കൈകാര്യം ചെയ്യുന്നതെന്നും അത് ചരിത്രത്തെ വളച്ചോടിക്കലാണെന്നും കാണിച്ച്‌ കര്‍ണി സേന പോലുള്ള സംഘനകള്‍ രംഗത്തെത്തി. ചിത്രത്തിന്റെ സംവിധായകനും നായികയ്ക്കും നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രതിഷേധം ശക്തമായതോടെയാണ് സിനിമയുടെ റിലീസ് നീട്ടിവച്ചത്.
RELATED ARTICLES

Most Popular

Recent Comments