എസ്‌.ഐ.ഒ വളാഞ്ചേരി ഏരിയ സമ്മേളനം ഇസ്ലാമിക്‌ യൂനിവേഴ്സിറ്റി ടൊറണ്ടൊ പ്രൊഫസർ ശൈഖ്‌ അഹമ്മദ്‌ കുട്ടി നിർവ്വഹിച്ചു.

എസ്‌.ഐ.ഒ വളാഞ്ചേരി ഏരിയ സമ്മേളനം ഇസ്ലാമിക്‌ യൂനിവേഴ്സിറ്റി ടൊറണ്ടൊ പ്രൊഫസർ ശൈഖ്‌ അഹമ്മദ്‌ കുട്ടി നിർവ്വഹിച്ചു.

0
461
ഷകീബ്.
വളാഞ്ചേരി: വിശ്വാസത്തിന്റെ കരുത്ത് സൗഹൃദത്തിന്റെ ചെറുത്ത് നിൽപ്പ് എന്ന തലക്കെട്ടിൽ നടന്ന എസ്‌.ഐ.ഒ വളാഞ്ചേരി ഏരിയ സമ്മേളനം ഇസ്ലാമിക്‌ യൂനിവേഴ്സിറ്റി ടൊറണ്ടൊ പ്രൊഫസർ ശൈഖ്‌ അഹമ്മദ്‌ കുട്ടി നിർവ്വഹിച്ചു. കാനഡയിലും അമേരിക്കയിലും മറ്റ്‌ യൂറോപ്യൻ നാടുകളിലും ഇസ്ലാം വളർന്ന് കൊണ്ടേ ഇരിക്കുകയാണ്‌ , ഔദ്യോഗിക കണക്കുകളേക്കാളും അധികമാണ്‌ ഈ നാടുകളിലുള്ള മുസ്ലിംകളുടെ എണ്ണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ വളരെ ക്രിയാത്മകമായ സേവനവും പോരാട്ടവുമാണ്‌ എസ്‌.ഐ.ഒ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്‌.ഐ.ഒ അഖിലേന്ത്യ ശൂറ അംഗം അലിഫ്‌ ശുക്കൂർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സോളിഡാരിറ്റി കേരള സെക്രട്ടറി ഡോ. സാഫിർ, ജി.ഐ.ഒ കേരള ജനറൽ സെക്രട്ടറി ഫസ്ന മിയാൻ, എസ്‌.ഐ.ഒ മലപ്പുറം പ്രസിഡന്റ്‌ ഡോ. സഫീർ എ.കെ എന്നിവർ സദസ്സിനെ അഭിമുഖീകരിച്ച്‌ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല സെക്രട്ടറി സലീം മമ്പാട്‌ സമാപന പ്രസംഗം നടത്തി. 
എസ്‌.ഐ.ഒ വളാഞ്ചേരി ഏരിയ പ്രസിഡന്റ്‌ സി.ടി. ജാഫർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി വളാഞ്ചേരി പ്രസിഡന്റ്‌ ഷാഫി മാസ്റ്റർ, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ്‌ സലീം മൂർക്കനാട്‌, റ്റീൻ ഇന്ത്യ സെക്രട്ടറി ഫാദിയ എന്നിവർ ആശംസ അർപ്പിച്ചു. കൺവീനർ അബ്ദുൾ മുഫീദ്‌ സ്വാഗതവും ഓർഗ്ഗനൈസിംഗ്‌ സെക്രട്ടറി അജ്മൽ ഷഹീൻ നന്ദിയും പറഞ്ഞു.

Share This:

Comments

comments