എസ് ഐ ഒ വാഹന പ്രചരണ റാലി സംഘടിപ്പിച്ചു.

എസ് ഐ ഒ വാഹന പ്രചരണ റാലി സംഘടിപ്പിച്ചു.

0
432
നസീബ്.
മങ്കട: “വിശ്വാസത്തിൻ്റെ കരുത്ത് സൗഹൃദത്തിൻ്റെ ചെറുത്ത് നിൽപ്പ്” തലക്കെട്ടിൽ നവംബർ 19 ന് എസ് ഐ ഒ മങ്കട ഏരിയ നടത്തുന്ന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വാഹന റാലി സംഘടിപ്പിച്ചു. ഏരിയ പ്രസിഡൻ്റ് അഫ്സൽ ഫ്ലാഗ് ഓഫ് നടത്തി റാലി ഉൽഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണ പൊതുയോഗങ്ങളിൽ ജില്ലാ സെക്രട്ടറിയേറ്റംഗം മുസ്തഫ, ഏരിയ സെക്രട്ടറിയേറ്റംഗം ഷാനിബ് എന്നിവർ സംസാരിച്ചു. അലീഫ് കൂട്ടിൽ, ഇർഷാദ്, ഫഹ്മാൻ, മുർഷിദ്, ഹംദാൻ എന്നിവർ നേതൃത്വം കൊടുത്തു.
ഫോട്ടോ ക്യാപ്ഷൻ: വാഹന റാലിക്ക് കൂട്ടിലിൽ നൽകിയ സ്വീകരണത്തിൽ എസ് ഐ ഒ ജില്ലാ സെക്രട്ടറിയേറ്റംഗം മുസ്തഫ സംസാരിക്കുന്നു

Share This:

Comments

comments