അഞ്ജലി മേനോന്‍ ചിത്രത്തില്‍ പൃഥ്വിരാജിന്റെയും നസ്റിയയുടെയും അച്ഛനായി രഞ്ജിത്ത്.

അഞ്ജലി മേനോന്‍ ചിത്രത്തില്‍ പൃഥ്വിരാജിന്റെയും നസ്റിയയുടെയും അച്ഛനായി രഞ്ജിത്ത്.

0
822
ജോണ്‍സണ്‍ ചെറിയാന്‍.
പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ചിത്രത്തെ കുറിച്ചുള്ള ഓരോ സര്‍പ്രൈസുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി പുറത്തു വരുന്ന വാര്‍ത്തയനുസരിച്ച്‌ പൃഥ്വിരാജിന്റെയും നസ്റിയയുടെയും അച്ഛനായിട്ട് എത്തുന്നത് സംവിധായകന്‍ രഞ്ജിത്താണ്.
പൃഥ്വിരാജിന്റെ നായികയായി പാര്‍വതിയും, അനിയത്തിയായി നസ്റിയയും ചിത്രത്തില്‍ എത്തും. വിവാഹത്തിന് ശേഷം ഈ സിനിമയിലൂടെ അഭിനയ ജീവിതത്തിലേക്ക് മടങ്ങി വരികയാണ് നസ്റിയ. രാജീവ് രവിയുടെ ‘അന്നയും റസൂലും’ എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെയും ആഷിക്ക് അബുവിന്റെയും അച്ഛനായി രഞ്ജിത്ത് വേഷമിട്ടിരുന്നു.

Share This:

Comments

comments