Thursday, April 18, 2024
HomeGulfനഴ്സുമാരുടെ ശമ്പള വര്‍ധന: മാനേജ്മെന്‍റുകളുടെ ഹര്‍ജി തള്ളി.

നഴ്സുമാരുടെ ശമ്പള വര്‍ധന: മാനേജ്മെന്‍റുകളുടെ ഹര്‍ജി തള്ളി.

നഴ്സുമാരുടെ ശമ്പള വര്‍ധന: മാനേജ്മെന്‍റുകളുടെ ഹര്‍ജി തള്ളി.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പള വര്‍ധനവിനെതിരേ ആശുപത്രി മാനേജ്മെന്‍റുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സര്‍ക്കാര്‍ നിയോഗിച്ച മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ നടപ്പാക്കരുതെന്നും തങ്ങളുടെ ഭാഗം പരിഗണിക്കാതെയാണ് കമ്മിറ്റി തീരുമാനമെടുത്തതെന്നും ചൂണ്ടിക്കാണിച്ചാണ് മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി ആദ്യം പരിഗണിച്ചപ്പോള്‍ മിനിമം വേജസ് കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഇന്നും വീണ്ടും പരിഗണിച്ചപ്പോഴാണ് ഹര്‍ജി തള്ളിയത്.
സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ വേതനം പരിഷ്കരിച്ച്‌ മിനിമം വേജസ് കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍ നഴ്സുമാര്‍ക്ക് അടിസ്ഥാന വേതനമായി 20,000 രൂപ നശ്ചിയിച്ചിരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചാണ് ആശുപത്രി മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിച്ചത്.
RELATED ARTICLES

Most Popular

Recent Comments