മലയാളി മങ്കയായി ഡോ.റീമാ എബി തോമസിനെ തെരഞ്ഞെടുത്തു.

മലയാളി മങ്കയായി ഡോ.റീമാ എബി തോമസിനെ തെരഞ്ഞെടുത്തു.

0
651
പി.പി.ചെറിയാന്‍.
ഡാളസ്: കേരളാ പിറവി ആഘോഷത്തോട് അനുബന്ധിച്ചു കേരളാ ലിറ്റററി സൊസൈറ്റി നടത്തിയ മലയാളി മങ്ക മല്‍ത്സരത്തില്ഡോ .റീമാ എബി തോമസ് തെരഞ്ഞെടുക്കപ്പെട്ടു.  നവംബര്‍ 5 ഞായറാഴ്ച വൈകീട്ടു ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്ഓഡിറ്റോറിയത്തിൽ‍ കേരളാ ലിറ്റററി സൊസൈറ്റി പ്രസിഡന്റ് എബ്രഹാംതെക്കേമുറിയുടെ അദ്ധ്യക്ഷതയിൽ‍ ‍ നടന്ന സമ്മേളനത്തിൽ ‍പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കാ നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കര , ഡോ എം വി പിള്ള ,ലിറ്റററി അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) പ്രസിഡന്റ് ജോസ് ഓച്ചിലില്‍,ജോസിന് ജോര്‍ജ്എന്നിവരും ഡാളസ്സിലെ പ്രമുഖ സാമൂഹ്യ സംസ്ക്കാരിക നേതാക്കന്മാരും പങ്കെടുത്തു.
തനി കേരളീയ വേഷം ധരിച്ചു അണിഞ്ഞൊരുഞ്ഞി വന്നെത്തിയ മലയാളികളുടെ നിറഞ്ഞ സമ്മേളനത്തിൽ സെക്രട്ടറി ശ്രീ.ജോസെന് ജോര്ജ് മലയാളി മങ്ക പ്രഖ്യാപനം നടത്തി.വര്ഷം തോറുംനടത്തി വരുന്ന മലയാളി മങ്കക്കു കിരീടം അണിയിക്കൽ‍ ചടങ്ങു മിസ്സസ് ഡോ.എം വി പിള്ള യാണ് നടത്തയത്. പ്രവാസി മലയാളികളുടെ പ്രിയ എഴുത്തുകാരനായ എബിമക്കപ്പുഴയുടെയും, സുജ സെലിന്റെയും മകളാണ് മലയാളിമങ്കയായി തെരഞ്ഞെടുക്കപ്പെട്ട ഡോ.റീമാ തോമസ്.
റാന്നി മക്കപ്പുഴ കാരക്കാട്ടു ചെറുവാഴകുന്നേല് കുടുംബാംഗമാണ്.56

Share This:

Comments

comments