Sunday, December 7, 2025
HomeAmericaവേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ടാക്സ് സെമിനാർ വൻ വിജയം.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ടാക്സ് സെമിനാർ വൻ വിജയം.

ജിനേഷ് തമ്പി .

ന്യൂജേഴ്‌സി :  WMC അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ ശ്രീ പി ടി തോമസ് നയിച്ച  ടാക്സ് സെമിനാർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ഡിസംബർ നാലു വ്യാഴാഴ്ച വൈകുന്നേരം എട്ടു മണിക്ക്  സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിച്ച സെമിനാറിൽ നൂറിൽപരം പേരാണ് പങ്കെടുത്തത്

“ബിഗ് ആൻഡ് ബ്യൂട്ടിഫുൾ ടാക്സ് ആക്ട് ” എന്ന വിഷയത്തിൽ ട്രംപ്  സർക്കാരിന്റെ പുതിയ  ടാക്സ് നിയമങ്ങൾ, വിവിധ ഡിഡക്ഷൻ ഓപ്ഷൻസ്,  ക്രെഡിറ്റ് മുതലായവയാണ്‌ പ്രധാനമായും സെമിനാറിൽ  ചർച്ചാ വിഷയമായത്

ചോദ്യ ഉത്തരത്തിനുള്ള അവസരവും സംഘാടകർ പ്രോഗ്രാമിൽ  ഒരുക്കിയിരുന്നു

WMC അമേരിക്ക റീജിയൻ ചെയർമാൻ  ജേക്കബ് കുടശ്ശനാട്‌, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി എമി ഉമ്മച്ചൻ, ട്രഷറർ ബാബു ചാക്കോ, വിപി അഡ്മിൻ സക്കറിയ മത്തായി, വൈസ് പ്രസിഡന്റ് ചാരിറ്റി ശ്രീ ജെയിൻ ജോർജ്, വൈസ് പ്രസിഡന്റ് (Org Dev )  ശ്രീ ഈപ്പൻ ജോർജ്, ജോയിന്റ് സെക്രട്ടറി മീര മേനോൻ, ജോയിന്റ് ട്രഷറർ രാജീവ് കുരുവിള ജോർജ്, യൂത്ത്  ഫോറം പ്രസിഡന്റ് ശ്രീ ജിമ്മി സ്കറിയ, ബിസിനസ് ഫോറം പ്രസിഡന്റ് ശ്രീ ജോർജ് ഈപ്പൻ,  വനിതാ ഫോറം പ്രസിഡന്റ് ഷാന മോഹൻ, Cultural ഫോറം പ്രസിഡന്റ് ശ്രീകല നായർ, ഹെൽത്ത് ഫോറം പ്രസിഡന്റ് ഡോ എബി കുര്യൻ , NRI ഫോറം പ്രസിഡന്റ് പീറ്റർ ജേക്കബ്, അഡ്വൈസറി  ചെയർമാൻ സുനിൽ ജോസഫ് കുഴമ്പാല, എത്തിക്സ് കമ്മിറ്റി അധ്യക്ഷൻ തോമസ് മാത്യു, എന്നിവരോടൊപ്പം   മറ്റു എക്സിക്യൂട്ടീവ് , ഫോറം പ്രതിനിധികളാണ് പരിപാടിയുടെ വിജയത്തിനായി ചുക്കാൻ പിടിച്ചത്

ഡബ്ല്യുഎംസി വനിതാ ഫോറം സെക്രട്ടറി ചാരി വണ്ടന്നൂരാണ്  എം സി കർത്തവ്യം നിർവഹിച്ചത്

WMC പ്രൊവിൻസ് പ്രസിഡന്റുമാരായ ശ്രീ എസ് കെ ചെറിയാൻ, ശ്രീ വർഗീസ് എബ്രഹാം, ശ്രീ സ്റ്റാൻലി തോമസ്, ശ്രീ സുബിൻ മാത്യൂസ് എന്നിവരോടൊപ്പം , ന്യൂജേഴ്‌സി, ഫിലാഡൽഫിയ, അറ്റ്ലാന്റ, പ്രൊവിൻസ് മെമ്പേഴ്‌സും പ്രോഗ്രാമിൽ പങ്കെടുത്തു

അമേരിക്ക മേഖലയിൽ നിന്നുള്ള ഗ്ലോബൽ നേതാക്കളായ ഗ്ലോബൽ ട്രഷറർ ശ്രീ തോമസ് ചെല്ലേത്ത്, ഗ്ലോബൽ സെക്രട്ടറി ശ്രീ ബിജു ചാക്കോ, ഗ്ലോബൽ വിമൻസ് ഫോറം ചെയർ ശ്രീമതി സിസിലി ജോയ് , അനിത പണിക്കർ  എന്നിവർ പ്രോഗ്രാമിൽ സജീവ സാന്നിധ്യമായിരുന്നു

ടാക്സ് സെമിനാർ  പ്രോഗ്രാമിന്റെ വലിയ വിജയത്തിൽ WMC ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, പ്രസിഡന്റ് ബേബി മാത്യു സോമതീരം, ജനറൽ സെക്രട്ടറി മൂസ കോയ, ഗ്ലോബൽ ഗുഡ് വിൽ അംബാസഡർ ജോണി കുരുവിള, ട്രഷർ തോമസ് ചെല്ലേത് എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു

WMC അമേരിക്ക റീജിയൻ,  പ്രവാസി സമൂഹത്തിനു ഉപകാരപ്രദമായ ഇത്തരം വിജ്ഞാനപ്രദമായ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ വലിയ അഭിമാനമുണ്ടെന്നും തുടർന്നും ഇത്തരം ജനക്ഷേമ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും    അമേരിക്ക റീജിയൻ  പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments