Saturday, April 27, 2024
HomeLiteratureഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു. (അനുഭവ കഥ)

ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു. (അനുഭവ കഥ)

ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ആയിരത്തി തൊള്ളായിരത്തി എൺപത്തിനാലു ഒക്റ്റോബർ മുപ്പത്തിയൊന്നു. ഇൻഡ്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു.
ഞാൻ അന്ന് കൊട്ടിയം അപ്സരാ മെഡിക്കൽസിൽ ജോലി ചെയ്യുന്നു. ഇൻഡ്യയാകേ കണ്ണുനീരിൽ. എല്ലായിടത്തും കടകമ്പോളങ്ങൾ അടച്ചും നിരത്തുകളിൽ മോട്ടോർ വാഹനങ്ങൾ ഇറക്കാതെയും ബന്ദ്‌.
ആ കാൽഘട്ടങ്ങളിൽ ബന്ദ്‌ ആണു. പിന്നെ കുറേ കാലം കഴിഞ്ഞ്‌ ബന്ദ്‌ നിരോധിച്ചപ്പോൾ ആണു ഹർത്താൽ തുടങ്ങിയത്‌.
ഇന്ദിരാഗാന്ധി മരിച്ചു മൂന്ന് ദിവസം ബന്ദ്‌. പക്ഷേ ഞാൻ നിൽക്കുന്നത്‌ മെഡിക്കൽ സ്റ്റോറിൽ ആയിരുന്നത്‌ കൊണ്ട്‌ അവിടെ തുറക്കും. ഞങ്ങൾ മൂന്ന് ജോലിക്കാരും മുതലാളിയും. കച്ചവടം ഒന്നുമില്ല. ആൾക്കാർ പുറത്ത്‌ ഇറങ്ങിയാൽ അല്ലെ കച്ചവടം.
മുതലാളിയുടെ മകൻ പലപ്പോഴും മുതലാളിയോട്‌ പറഞ്ഞിട്ടുണ്ട്‌. അഛാ ബന്ദ്‌ ദിവസം കട അടച്ചിട്‌. എന്നിട്ട്‌ ആഴ്ച്ചയിൽ ഒരു ദിവസം അവധി ആയ ഞായറാഴ്ച്ച തുറന്നാൽ മതി എന്ന്. പക്ഷേ മുതലാളി കേൾക്കില്ല. മുതലാളി ബന്ദ്‌ ദിവസവും തുറക്കും.
അങ്ങനെ ബന്ദ്‌ ദിവസം കടതുറന്ന് ഞങ്ങൾ ഇരിക്കുകയാണു. ഒരു ചായ കുടിക്കാൻ പോലും ഒരു കടയില്ല. ഞങ്ങളൊക്കേ ഇരുന്ന് മൂരി ഇടാനും കോട്ടുവായിടാനും തുടങ്ങിയിരുന്നു.
അപ്പോൾ സ്മാൾ വന്ന് രഹസ്യമായി എന്നോട്‌ പറഞ്ഞു. തുറന്നിരിക്കുന്ന കടകൾ അടപ്പിച്ചു കൊണ്ട്‌ ഒരു ജാത വരുന്നുണ്ട്‌. പ്രതീക്ഷ അസ്തമിച്ച എന്റെ മനസിൽ ഒരു ലഡു പൊട്ടി. ഇപ്പോൾ ജാത ഇവിടെ എത്തും. നമ്മുടെ കടയും പൂട്ടിക്കും.
പടിഞ്ഞാറു പറക്കുളത്ത്‌ നിന്നാണു ജാത വരുന്നത്‌. വരുന്നവർ എട്ട്‌ നാടും പൊട്ടത്തക്ക വിധത്തിൽ മുദ്രാവാക്യവും അടയടാ കട എന്ന് വിളിച്ചും പറഞ്ഞു കൊണ്ടാണു വരവ്‌. ജാത അടുക്കുംതോർ ഞങ്ങൾക്ക്‌ സന്തോഷം കൂടിക്കൊണ്ടെ ഇരുന്നു.
ഞങ്ങളുടെ കടയുടെ അടുത്ത്‌ എത്താറായതും. ജാതയിലെ കുറച്ച്‌ ആൾക്കാർ അടയടാ കട എന്നും പറഞ്ഞ്‌ ആക്രോശിച്ചു കൊണ്ട്‌ അടുത്തു.
ഈ സമയം ജാതാ ക്യാപ്റ്റൻ ശ്രീ ചേപ്പാന്തുറ അബ്ദുൽ റഹുമാൻ ചാടി വീണിട്ട്‌ പറഞ്ഞു. അത്‌ മെഡിക്കൽ സ്റ്റോർ ആണു. അത്‌ തുറന്നിരിക്കട്ട്‌. കൊട്ടിയം ജംഗ്ഷനിൽ ഒരു മെഡിക്കൽ സ്റ്റോർ എങ്കിലും വേണം. ഇതു കേട്ടതും അലറി വിളിച്ചു കൊണ്ടു വന്ന അണികൾ എല്ലാം തിരിഞ്ഞു പോയി. ഞങ്ങളുടെ മുഖം വാടി. പ്രതീക്ഷയ്ക്ക്‌ വകയില്ലെന്ന് മനസിലായി.
RELATED ARTICLES

Most Popular

Recent Comments