പൊന്നമ്മ ബാബുവും ബിസിനസ്സ് രംഗത്തേക്ക്…

0
1204

ജോണ്‍സണ്‍ ചെറിയാന്‍.

സിനിമയ്ക്ക് പുറമെ ബിസിനസിലും മലയാളി താരങ്ങൾ കൈകടത്താറുണ്ട്. നടിമാരിൽ വസ്ത്രമേഖലയായിരിക്കും പലരും തിരഞ്ഞെടുക്കുക. കാവ്യ, പൂർണിമ, സരിത ജയസൂര്യ ഇവരെല്ലാം ഈ മേഖലയില്‍‌ വിജയം നേടികഴിഞ്ഞു. ഇവർക്ക് പിന്നാലെ നടി പൊന്നമ്മ ബാബുവും വസ്ത്ര വിപണനരംഗത്തേയ്ക്ക് കടന്നിരിക്കുന്നു.

 

സാരി, ചുരിദാര്‍, കുര്‍ത്ത, ടീ ഷര്‍ട്ട് തുടങ്ങി പെണ്‍കുട്ടികള്‍ക്കും കൊച്ചുകുട്ടികള്‍ക്കുമുള്ള റെഡിമെയ്ഡ് ഡ്രസ്സുകളും മെറ്റീരിയല്‍സും യഥേഷ്ടം വാങ്ങാന്‍ കഴിയുന്ന ഒരു ഷോറൂം എറണാകുളത്ത് കടവന്ത്രയില്‍ ഗാന്ധിനഗറിലുള്ള സലിം രാജന്‍ റോഡില്‍ ആരംഭിച്ചിരിക്കുന്നു. ‘അമാലി കളക്ഷന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഷോറൂമിന്റെ ഉദ്ഘാടനം ഗായികയും അവതാരകയുമായ റിമിടോമി നിര്‍വഹിച്ചു.

ചലച്ചിത്രതാരങ്ങളായ ഭാമയും പ്രയാഗമാര്‍ട്ടിനും ചേര്‍ന്ന് ‘അമാലി കളക്ഷന്‍സി’ന്റെ ലോഗോ പ്രകാശനം ചെയ്തു. തന്റെ പേരക്കിടാങ്ങളുടെ പേരുകളില്‍ നിന്നുമാണ് ‘അമാലി’ എന്ന പുതിയ പേര് കണ്ടെത്തിയത്.ഓണ്‍ലൈന്‍ പര്‍ച്ചേസും ആരംഭിക്കുന്നുണ്ട്. കൂടാതെ ചെറിയ പ്രായക്കാര്‍ക്കുള്ള വ്യത്യസ്തമായ ഡ്രസ്സുകളുടെ വലിയ ശേഖരം അടുത്തുതന്നെ തുടങ്ങും.

 കൂടാതെ പുതിയതായി സ്റ്റിച്ചിംഗ് യൂണിറ്റും ആരംഭിക്കാനുള്ള ആലോചനയുണ്ട്. ഷോപ്പിന്റെ എല്ലാ കാര്യങ്ങളിലും പിന്തുണയായി ബാബുചേട്ടനുള്ളതുകൊണ്ട് സിനിമയോടൊപ്പം പുതിയ ബിസിനസ്സ് സംരംഭവും മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും പൊന്നമ്മ ബാബു കൂട്ടിച്ചേര്‍ത്തു.
        അമാലി കളക്ഷന്‍സിന് യുഎസ് മലയാളിയുടെ ഹൃദയം നിറഞ്ഞ ആശംസകളും, ഭാവുകങ്ങളും നേരുന്നു.

Share This:

Comments

comments