Sunday, September 24, 2023
HomeAmericaനഴ്‌സ് മിനി പോള്‍സണ്‍ (58) വാഹനാപകടത്തില്‍ മരണമടഞ്ഞു.

നഴ്‌സ് മിനി പോള്‍സണ്‍ (58) വാഹനാപകടത്തില്‍ മരണമടഞ്ഞു.

നഴ്‌സ് മിനി പോള്‍സണ്‍ (58) വാഹനാപകടത്തില്‍ മരണമടഞ്ഞു.

ജോയിച്ചന്‍ പുതുക്കുളം.
ഡാളസ്: ലേറ്റ് പാസ്റ്റര്‍ വൈ.സക്കറിയയുടെ മകന്‍ പോള്‍ സക്കറിയയുടെ ഭാര്യ മിനി പോള്‍സണ്‍ (58) ഒക്‌ടോബര്‍ 16 തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ ഡാളസ് ഗാര്‍ലാന്‍ഡിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞു.
ജോലി കഴിഞ്ഞു വീട്ടിലേക്ക് തിരികെ വരികെ ഗാര്‍ലാന്‍ഡ് റോഡും ബാക്‌നോര്‍ ബ്ലൂവേര്‍ഡും തമ്മിലുള്ള ഇന്റര്‍ സെക്ഷനില്‍ നിഗ്നല്‍ കാത്തുകിടക്കവേ എതിരെ അമിത വേഗത്തില്‍ കടന്നുവന്ന വാഹനം ഇടിച്ചാണ് മിനിയുടെ ദാരുണമായ അന്ത്യം സംഭവിച്ചത്.
പതിവുപോലെ ഭര്‍ത്താവ് പോള്‍സണ്‍ സക്കറിയായാണ് കാര്‍ ഡ്രൈവ് ചെയ്തത്. നിസാര പരുക്കുകളോടെ പോള്‍സണ്‍ രക്ഷപ്പെട്ടു. വരിക്കാട് സ്വദേശിയായ മിനി ഡാളസ് ഡൗണ്‍ ടൗണ്‍ ബയിലോര്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്നു. മക്കള്‍: ഷേര്‍വിന്‍, ഷോബിന്‍, ജോഷ്‌വിന്‍, ജെസ്വിന്‍ എന്നിവര്‍
വാര്‍ത്ത അറിയിച്ചത് എബി മക്കപ്പുഴ
RELATED ARTICLES

Most Popular

Recent Comments