Friday, April 26, 2024
HomeAmericaജി.എസ്.ടിയും നോട്ടുനിരോധവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യും. ഡോ. ആര്‍. സീതാരാമന്‍.

ജി.എസ്.ടിയും നോട്ടുനിരോധവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യും. ഡോ. ആര്‍. സീതാരാമന്‍.

ജി.എസ്.ടിയും നോട്ടുനിരോധവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യും. ഡോ. ആര്‍. സീതാരാമന്‍.

അമാനുല്ല വടക്കാങ്ങര.
ദോഹ:ജി.എസ്.ടിയും നോട്ടുനിരോധവും ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചക്ക് വെല്ലുവിളി ഉയര്‍ത്തുകയും വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറയുകയും ചെയ്‌തെങ്കിലും ഉവയെല്ലാ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധനും ദോഹാ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. ആര്‍. സീതാരാമന്‍ അഭിപ്രായപ്പെട്ടു.
ഇപ്പോഴുള്ള സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും താല്‍ക്കാലികം മാത്രമാണെന്നും സ്ഥിതിഗതികള്‍ രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചാവികാസത്തിന് ആക്കം കൂട്ടുകയാണ് ചെയ്യുകയെന്നും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ വിശകനങ്ങള്‍ നിരത്തി അദ്ദേഹം പറഞ്ഞു. 2017 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് ഇന്ത്യയുടെ ജി.ഡി.പി. 5.7 ശതമാനമായി കുറഞ്ഞത് ജി.എസ്.ടി , നോട്ടുനിരോധം പോലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കാരണമാണ്. തൊഴിലാളി കേന്ദ്രീകൃത വ്യവസായങ്ങളിലും നിര്‍മാണ മേഖലയിലുമെല്ലാം തളര്‍ച്ച നേരിട്ടപ്പോള്‍ വ്യവസായിക ഉല്‍പാദന രംഗത്ത് വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത് എന്നത് വരാനിരിക്കുന്ന സാമ്പത്തിക വളര്‍ച്ചയുടെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുകയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കുകയും ചെയ്യുക വഴി ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടാനാകുമെന്ന് ഐ.എം.എഫ് കണക്കുകള്‍ നിരത്തി അദ്ദേഹം സമര്‍ത്ഥിച്ചു. ജി. എസ്.ടി. സമ്പ്രദായം ആഭ്യന്തര മാര്‍ക്കറ്റിനെ ഏകീകരിക്കുകയും അനൗപചാരികമായ രീതികളില്‍ നിന്നും ഔപചാരികമായ രീതികളിലേക്ക് ബിസിനസിനെ മാറ്റി മറിക്കുകയും ചെയ്യുവാന്‍ കഴിയുന്ന ശക്തമായ നികുതി വ്യവസ്ഥാണെന്ന് സീതാരാമന്‍ പറഞ്ഞു.
ഫോട്ടോ. ഡോ. ആര്‍. സീതാരാമന്‍
RELATED ARTICLES

Most Popular

Recent Comments