ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നുണപ്രചാരണം നടത്തിയ സംഭവത്തില്‍ കൊല്‍ക്കത്തക്കാരന്‍ കൊച്ചിയില്‍ കുടുങ്ങി.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നുണപ്രചാരണം നടത്തിയ സംഭവത്തില്‍ കൊല്‍ക്കത്തക്കാരന്‍ കൊച്ചിയില്‍ കുടുങ്ങി.

0
372
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നുണപ്രചാരണം നടത്തിയ സംഭവത്തില്‍ കൊല്‍ക്കത്തക്കാരന്‍ കൊച്ചിയില്‍ കുടുങ്ങി. ബംഗാളിയായ ഹോട്ടല്‍ തൊഴിലാളിയെ ഹോട്ടലില്‍ കൊലപ്പെടുത്തി കെട്ടിത്തൂക്കുന്നതു കണ്ടതായി പറഞ്ഞു ഹോട്ടലുകള്‍തോറും കയറിയിറങ്ങിയ കൊല്‍ക്കത്തക്കാരനായ സുബൈറാണ് കുടുങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഹോട്ടലുകളില്‍ ജോലിയെടുക്കുന്ന 40 ശതമാനത്തോളം ഇതര സംസ്ഥാനക്കാര്‍ നുണപ്രചാരണത്തെ തുടര്‍ന്നു മടങ്ങിയതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ അറിയിച്ചു.
കോഴിക്കോടു നിന്നുമാത്രമായി അറുന്നൂറോളം അന്യസംസ്ഥാന തൊഴിലാളികളാണ് നാടുവിട്ടത്. കലൂര്‍ സ്റ്റേഡിയത്തിനു സമീപത്തു മലയാളികള്‍ സംഘംചേര്‍ന്ന് ഒരു ബംഗാളിയെ തല്ലിക്കൊല്ലുന്നത് താന്‍ നേരില്‍ കണ്ടുവെന്നും ജീവന്‍ വേണമെങ്കില്‍ രാത്രി തന്നെ ട്രെയിനില്‍ നാട്ടിലേക്ക് രക്ഷപ്പെടണമെന്നും പറഞ്ഞാണ് സുബൈര്‍ കഴിഞ്ഞ ദിവസം എറണാകുളം നഗരത്തിലെ ഹോട്ടലുകള്‍ തോറും കയറിയിറങ്ങിയത്. സംശയം തോന്നി എറണാകുളം സൗത്തിലെ ഒരു ഹോട്ടലിന്റെ നടത്തിപ്പുകാര്‍ തടഞ്ഞുവച്ചു ചോദ്യം ചെയ്തപ്പോള്‍ വെറും തമാശയാണെന്നായിരുന്നു സുബൈര്‍ പറഞ്ഞത്.

Share This:

Comments

comments