Saturday, April 20, 2024
HomeCinemaഎനിക്ക് സച്ചിനേക്കാള്‍ ആരാധന കോലിയോട്- കരീന കപൂറാര്‍.

എനിക്ക് സച്ചിനേക്കാള്‍ ആരാധന കോലിയോട്- കരീന കപൂറാര്‍.

എനിക്ക് സച്ചിനേക്കാള്‍ ആരാധന കോലിയോട്- കരീന കപൂറാര്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ആരാധകരുടെ നിരയില്‍ ഒരു ഹൈ പ്രൊഫൈല്‍ താരം കൂടി. ബോളീവുഡ് താരം കരീന കപൂറാണ് തന്റെ ഇഷ്ടതാരത്തോടുള്ള ആരാധന തുറന്നു പറഞ്ഞത്. ആരാധകരെ ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിനേക്കാള്‍ ആരാധന കോലിയോടാണെന്നും കരീന തുറന്നു പറഞ്ഞു.
കോലിയുടെ കളി ഏറെ ഇഷ്ടമാണ്. അദ്ദേഹമാണ് എന്റെ പ്രിയപ്പെട്ട് ക്രിക്കറ്റര്‍, അദ്ദേഹം ഇപ്പോള്‍ തന്നെ മറ്റൊരു സച്ചിനായി വളര്‍ന്നു കഴിഞ്ഞുവെന്നും കരീന പറയുന്നു. ഇന്ത്യയുടെ എത്രയോ കളികള്‍ ജയിക്കുന്നതില്‍ നിര്‍ണായകമായത് അദ്ദേഹത്തിന്റെ കളിയാണ് അതുകൊണ്ടു തന്നെ അദ്ദേഹം ക്രിക്കറ്റിലെ ഇതിഹാസമാണെന്നും കരീന സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വ്യാഴാഴ്ച തന്റെ 37ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സച്ചിന്റെ നേട്ടങ്ങള്‍ക്ക് ഏറെ പുറകിലാണ് കോലിയുടെ സ്ഥാനം.
ടെസ്റ്റിലും ഏകദിനത്തിലുമായി സച്ചിന്‍ 100 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. എന്നാല്‍ കുറഞ്ഞ കാലംകൊണ്ട് 47 സെഞ്ചുറികള്‍ നേടിയ കോലി സച്ചിനെ അനായാസം മറികടക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. അടുത്തിടെ നടി ദിഷ പഠാനിയും കോലിയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിരുന്നു. അദ്ദേഹമുമായി ഡേറ്റിങ്ങിന് താല്‍പര്യമുണ്ടെന്നും ദിഷ തുറന്നു പറഞ്ഞിരുന്നു.
RELATED ARTICLES

Most Popular

Recent Comments