Thursday, March 28, 2024
HomeLiteratureജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ. (നോവൽ-ഭാഗം ആറ്)

ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ. (നോവൽ-ഭാഗം ആറ്)

ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ. (നോവൽ-ഭാഗം ആറ്)

ബെന്നി ടി ജെ. (Street Light fb group)
ജേക്കബ് തരകൻ മകനെ ഒരുപാട് അന്വേഷിചെങ്കിലും യാതൊരു വിവരവുമില്ലായിരുന്നു. മകൻ ഓടിപ്പോകാൻ കാരണം താനാണെന്ന ചിന്ത അയാളുടെ ഉറക്കവും,പഴയ പ്രസരിപ്പും നഷ്ടപ്പെടുത്തി. ഉള്ളിൽ സ്നേഹം ഉണ്ടായിരുന്നെങ്കിലും പുറമേ കാണിച്ചില്ലായിരുന്നു. തന്റെ വീട്ടിലേക്ക് വക്കീലിനെ വിളിച്ചു വരുത്തി വില്പത്രം തയ്യാറാക്കി.തന്റെ സ്വത്തുക്കളുടെ പകുതി ഏലിയാസിന്റെ പേരിൽ എഴുതിവച്ചു. അവൻ ഏതെങ്കിലും കാലത്ത് തിരിച്ചു വന്നാൽ കൈമാറ്റം ചെയ്യാനും അതിനു മുമ്പ് താൻ മരണപ്പെട്ടാൽ സ്വത്ത് നോക്കി നടത്താനുള്ള അവകാശം , ബാക്കിയുള്ള മക്കൾക്കും.അന്നു മുതൽ അയാൾ മക്കളുടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കാൻ തുടങ്ങി. എങ്കിലും എന്നെങ്കിലും മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞു .അയാൾ മാത്രമല്ല മറിയത്തള്ളയും ഏലിയാസ്സിന്റെ തിരിച്ചുവരവിനായ് കാത്തിരുന്നു.
മൂന്നു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഏലിയാസ് രാമേ ഗൗഡരുടെ കൂടെ ചേർന്നിട്ട്. അവന്റെ സത്യസന്ധതയും, അർപ്പണബോധവും എല്ലാരിലും മതിപ്പുളവാക്കി. ഏലിയാസ് എല്ലാവരുടേയും സ്നേഹവും വിശ്വാസവും നേടിയെടുത്തു. അവന്റെ വരവോടു കൂടി രാമേ ഗൗഡരുടെ കച്ചവടം നല്ല രീതിയിൽ പുരോഗമിച്ചു. തൊട്ടടുത്ത പട്ടണമായ ‘കുശാൽനഗര ‘ എന്ന സ്ഥലത്തേക്കുകൂടി അവരുടെ ഹോട്ടൽ ശൃംഘല വളർന്നു. സ്വന്തം മകനേക്കാൾ വിശ്വാസം അയാൾക്ക് ഏലിയാസിനേ ആയിരുന്നു. അയാൾ സ്നേഹത്തോടവനെ ‘ചിക്കവനേ ‘എന്നു വിളിക്കും അവൻ സ്നേഹ ബഹുമാനത്തോടെ അപ്പാജിയെന്നും.അദ്ദേഹത്തിന്റെ ഭാര്യയെ അമ്മയെന്നും വിളിച്ചു… ഏലിയാസിന്റെ പഠിക്കാനുള്ള ആഗ്രഹമിറഞ്ഞ അപ്പാജി അവനെ മടിക്കേരി യിലെ സായാഹ്ന കോളേജിൽ ചേർത്തിരുന്നു.മികച്ച വിജയത്തോടെ പ്രീ യൂണിവേർസിറ്റി കോഴ്സ് പാസായിരുന്നു.ആരുടേയും സഹായമില്ലാതെ തന്നെ അവൻ കന്നഡ ഭാഷയിൽ പ്രാവിണ്യം നേടി. അതിന്റെ സമ്മാനമായി അവനെ കുശാൽനഗരയിലെ ഹോട്ടലിൽ കാഷ്യർ ആയി നിയമിച്ചു. അടുത്തുള്ള ഗവർമെന്റ് കോളേജിൽ അവനെ ബിരുദ പഠനത്തിന്നു ചേർത്തു.മടിക്കേരിയിൽ വന്നതിന്റെ രണ്ടു മാസത്തിനു ശേഷംഅയാൾ ഏലിയാസിന്റെ പേരിൽ സ്റ്റേറ്റു ബാങ്ക് ഓഫ് ഇന്ത്യ യുടെ സേവിംഗ് അക്കൗണ്ട് എടുത്തിരുന്നു മാസാമാസം ഒരു തുക അകൗണ്ടിൽ നിക്ഷേപിക്കുമായിരുന്നു.
അതവന്റെ പഠനത്തിനും സ്വപ്ന സാക്ഷാത്കാരത്തിനും ഭാവിക്കും വേണ്ടിയുള്ള കരുതൽ ആയിരുന്നു. ഹോട്ടൽ മേൽ നേട്ടത്തിനൊപ്പം അവന്റെ പഠനവും പുരോഗമിച്ചു കൊണ്ടിരുന്നു. രാമേഗൗഡർ തന്റെ ഓരോയാത്രകളിലും അറിവുകൾ പകരുന്ന ബുക്കുകളും, അനുബന്ധ പ്രസിദ്ധീകരണങ്ങളും വാങ്ങി ഏലിയാസിനു സമ്മാനിച്ചുകൊണ്ടിരുന്നു.ബിരുദ പഠനം പൂർത്തിയാക്കുന്നതിനു മുൻപേ അവരുടെ ഹോട്ടൽ ശൃംഘല ബാംഗ്ലൂരിലേക്കും നീണ്ടിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ റാങ്ക് വാങ്ങിയാണ് ഏലിയാസ് തന്റെ ബിരുദം പൂർത്തിയാക്കിയത്.
അപ്പാജി അവനെ വീട്ടിലേക്കു വിളിപ്പിച്ചു. അന്നു രാത്രി ഭക്ഷണത്തിനിരിക്കുമ്പോൾ അപ്പാജി ഇനി എന്താണ് ഭാവി പരിപാടിയെന്നു ചോദിച്ചു. തുടർപഠനത്തിനേക്കുറിച്ചായിരുന്നു അയാൾക്ക് അറിയാനുണ്ടായിരുന്നത്. രാവിലെ സംസാരിക്കാമെന്നു പറഞ്ഞു അവർ ഉറങ്ങാൻ പോയി. പ്രഭാതകൃത്യങ്ങളും ഭക്ഷണവും കഴിച്ച് കുശാൽനഗരയ്ക്ക് പോകാൻ തുടങ്ങുമ്പോൾ ഗൗഡരും കുടുംബവും ഒരുമിച്ചുവീടിന്റെ പൂമുഖത്തേക്കു വന്നു അയാൾ ഏലിയാസിനെ അടുത്തേക്ക് വിളിച്ചു തന്നോടു ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു.
“മഗാ… ഈഗ നീനു… പദവിയന്നു പൂർണ്ണ ഗൊളിസിദ്ധേവേ…. മത്ഥേ നീനു നിന്ന മുംതിന ഗുരിയന്നു… മുട്ടബേക്കാദരെ കുശാൽനഗരനിംതരെ ചന്നാഗിരല്ല… അദക്കെ ബംഗ്ലൂരിഗേ ഹോഗി അല്ലി ഹൊള്ളയ തരബേദിസംസ്ഥകളിദ്ദാരേ… അല്ലി … സേരിക്കൊണ്ടരെ അനുകൂലവാഹബഹദു.ഉളിദ സമയ നമ്മ ഹോട്ടലിനല്ലി മാനേജര കെലസ നോഡിക്കൊള്ളി നിനഗേ ബേറെ…. ഏനേനു ബേക്കോ അതന്നു അവാഗ ഹേളുത്ഥായിരി… മരയ ബേഡ ..ഗൊത്ഥായിത്ത…… ഇദുനിന്ന ഹെസറിഗേ…നാനു മാഡിസിദ ബാങ്കിന ഖാതേ…. ജതയല്ലി ചെക്കു ബുക്കുവിദേ…. ദുഡ്ഡു ഇന്നെഷ്ടു ബേക്കിദ്ദറു ഹോട്ടലിംദ തഗദുക്കൊള്ളി….”
(മകനേ… ഇപ്പോൾ നീ നിന്റെ ബിരുദ പഠനം പൂർത്തിയാക്കിയല്ലോ പിന്നെ നിന്റെ ലക്ഷ്യം പൂർത്തിയാക്കാണമെങ്കിൽ കുശാൽ നഗര നിന്നാൽ ശരിയാവില്ല അതിന് ബാംഗ്ലൂരിൽ പോയാലെ അനുകൂലമാകുകയുള്ളു അവിടെ നല്ല പരിശീലന കേന്ദ്രങ്ങൾ ഉണ്ട് അവിടെ ചേർന്നാലേ ശരിയാകുകയുള്ളു. ബാക്കി സമയം ഉണ്ടെങ്കിൽ നമ്മുടെ ഹോട്ടലിൽ മേനേജർ ആയി ജോലി നോക്കിക്കൊള്ളു.. വേറെ എന്തെല്ലാം ആവശ്യങ്ങൾ ഉണ്ടെങ്കിൽ അപ്പപ്പോൾ പറയാൻ മറക്കണ്ട മനസ്സിലായോ…? ഇത് നിന്റെ പേരിൽ ഞാൻ ചേർന്ന ബാങ്ക് അകൗണ്ട് ബുക്കും ചെക്കു ബുക്കും പണം ഇനിയെത്ര വേണമെങ്കിലും ഹോലിൽ നിന്നും എടുത്തു കൊള്ളു….)
എന്തെങ്കിലും സീരിയസ്സായ കാര്യം പറയുമ്പോഴാണ് അപ്പാജി തന്നോടു കന്നഡ പറയുന്നതെന്ന് അവനറിയാം താൻ കൂടെ വന്ന സമയത് ആദ്യത്തെ ശമ്പളം തരാൻ വിളിച്ചപ്പോൾ താൻ പറഞ്ഞത് അവനോർത്തു
”ഇപ്പോൾ എനിക്ക് ശമ്പളം വേണ്ട സാർ എനിക്ക് തുടർന്നു പഠിച്ചാൽ മതി എന്റെ ശമ്പളത്തിൽ നിന്ന് അതിന്റെ ചിലവിന്റെ പൈസ കുറച്ചാൽ മതി ….”
അന്ന് ഒരു ബാങ്കിന്റെ ആപ്ലിക്കേഷൻ ഫോം തന്നെക്കൊണ്ട് ഒപ്പിടീപ്പിച്ചതും ഓർമ്മയിൽ തെളിഞ്ഞു..പെട്ടന്നവൻ കുനിഞ്ഞ് അദ്ദഹത്തിന്റെ കാലുകളിൽ തൊട്ടു നമസ്ക്കരിച്ചു. അടുത്തു നിന്ന അമ്മയുടേയും. നിറഞ്ഞൊഴുകിയ കണ്ണീർ തുടച്ചു പറഞ്ഞു
” അപ്പാജി…. നീവു നനഗേ ദേവരംതേ.. നീവു സ്വംത മഗനിംത ഹെച്ചാഗി നന്നന്നു പ്രീതിസിദേ.. ഒoതു തംതെയ പ്രീതി ഏനംതു നിമ്മിംത നനഗെ അറിവായിത്ഥു… അപ്പാജീ….നന്ന തംതെഗിംദ നീവു…. നന്നന്നു …. തുംബാ പ്രീതിസിദ്ദേനേ… നാനു ഹുട്ടിദ്ദാഗ തായി ദേവരപാലാഗിദേ.. അപ്പ എരഡനെ മദുവേമാഡിക്കൊണ്ട്രൂ…. അവരിഗേ മക്കളു ഹുട്ടിദ്ദാഗ നന്നമേലേ അവരു പ്രീതി തോരിസലില്ല…. നന്ന അപ്പന മുംതേ അവരു നാട്ടകവാഡുത്ഥായിത്ഥു. അപ്പനിഗേ യാവാഗലു ബിസിനസ്സ് ബഗ്ഗേ ചിംതിസിത്ഥു മനയല്ലി ഇരുവുദു ബാരി കടിമേ…നാനു ഹത്തിനേ തരഗതി പാസാദാഗ ചിക്കമ്മ’മത്ഥു അവര തായി ഇബ്ബരു ജതെ ഗൂഡി സുള്ളു നാട്ടകവാഡിദേ അപ്പ നന്നന്നു തെംഗിന മരദ മേലേ കെട്ടിഹാക്കി തുംബാഹൊഡദിത്ഥു അല്ലിംത നാനു പരാരിയാഗി നിമ്മ ഹത്ര സേരി കൊണ്ട്രൂ…. “
(അപ്പാജി… നിങ്ങൾ എനിക്കു ദൈവത്തെപോലെയാണ് സ്വന്തം മകനേക്കാൾ കൂടുതൽ നിങ്ങളെന്നെ സ്നേഹിക്കുന്നു.ഒരപ്പന്റെ സ്നേഹം എന്താണെന്ന് അപ്പാജി …നിങ്ങളിൽ നിന്നാണ് അറിഞ്ഞത്. എന്റെ അച്ഛനേക്കാൾ ക്കൂടുതൽ നിങ്ങളെന്നെ ഒരുപാടു സ്നേഹിക്കുന്നു.. ഞാൻ ജനിച്ചപ്പോൾ എന്റെ അമ്മ ദൈവത്തിന്റെ അടുത്തേക്കു പോയി.അപ്പൻ രണ്ടാമത് വിവാഹം കഴിച്ചു അവർക്കു മക്കളുണ്ടായിക്കഴിഞ്ഞപ്പോൾ എന്നോടവർക്കു സ്നേഹമില്ലാതായി എന്റെ അപ്പന്റെ മുന്നിൽ അവർ നാടകം കളിക്കും,അപ്പനെപ്പോഴും കച്ചവടത്തേക്കുറിച്ചാണ് ചിന്ത,വീട്ടിലിരിക്കുന്നത് വളരെ കുറവും,ഞാൻ പത്താം ക്ലാസ് പാസായപ്പോൾ ചെറിയമ്മയും അവരുടെ അമ്മയും ചേർന്നു നടത്തിയ കള്ളക്കളിയിൽ അപ്പൻ എന്നെ തെങ്ങിൽ കെട്ടിയിട്ടു തല്ലി അവിടെ നിന്നും ഓടിരക്ഷപ്പെട്ടു നിങ്ങളുടെ അടുത്തത്തി.)
ഏലിയാസ് തന്റെ കഴിഞ്ഞകാലവും ഇവിടെ എത്താനുള്ള സാഹചര്യവും ചുരിക്കിപ്പറഞ്ഞു ഇതു കേട്ട് ഗൗഡരുടെ ഭാര്യ അവരുടെ മകനെ നോക്കി ഇങ്ങനെ പറഞ്ഞു.
“ഇവനംതഹ ഒoതു മഗനന്നു പഡതവരു തുംബാ അദൃഷ്ടവംതരു….. “
(ഇവനേപ്പോലെ ഒരു മകനുള്ളവർ ഭാഗ്യം ചെയ്തവരാണ്)
ഇത് കേട്ടു അവൻ അവരെ നോക്കി പറഞ്ഞു
“അമ്മാ… നാനുബംത സമയദല്ലി നാനുയാരു, നന്ന മനെ,ഊരു ,നന്നതംതെ,തായിയാരെംതു.. നിവൂ കേളലില്ല…നാനു ഹേളലില്ല ആദരു ഒoതു മഗനാഗി ഹെത്ത തായിയ തര നീവു നന്നമേലെ തുംബാപ്രീതി തോരിസിദേ…. ഈ ജന്മദല്ലി നിമ്മ മഗനാഗി നാനു ഹുട്ട് ലില്ല… മുംതിന ജന്മവാദരു നിമ്മിബ്ബര മഗനാഗി ഹുട്ട ബേക്കെംതു ദേവരഹത്തിര ബേഡി ക്കൊള്ളുത്ഥേനേ…. “
(അമ്മാ ഞാൻ വന്ന സമയത്ത് നിങ്ങൾഞാനാര്, എന്റെ നാട് ഏത്, വീടേത്,എന്റെ അപ്പനാര്, അമ്മയാരാണെന്നൊന്നും നിങ്ങൾ ചോദിച്ചതുമില്ല ഞാൻ പറഞ്ഞതുമില്ല എങ്കിലും പെറ്റമ്മയേപ്പോലെ നിങ്ങൾ എന്നെ വളരെ സ്നേഹിച്ചു. ഈ ജന്മം നിങ്ങളുടെ മകനായി ഞാൻ ജനിച്ചില്ല അടുത്ത ജന്മത്തിലെങ്കിലും നിങ്ങളുടെ മകനായി ജനിക്കുവാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു)..
അവൻ നിറകണ്ണുകളോടെ അവരുടെ വലംകൈയ് പിടിച്ചു തന്റെ നെഞ്ചോട് ചേർത്തുവച്ചപ്പോൾ അവർ ഇടം കൈയ്കൊണ്ടവനെ തന്നോട് ചേർത്തു പുണർന്നവന്റെ നിറുകയിൽ ചുംബിച്ചു. അവിടെ നിന്ന എല്ലാവരുടേയും മിഴികൾ നിറഞ്ഞിരുന്നു. രാമേഗൗഡർ തന്റെ നിറഞ്ഞ മിഴികൾ ആരും കാണതിരിക്കാൻ തിരിഞ്ഞു നടന്നു വീടിന്നകത്തേക്കുപോയി… അവൻ യാത്ര പറയാതെ പോകാൻ തുടങ്ങിയപ്പോൾ ചിന്നപ്പയുടെ ഭാര്യ സുമ പറഞ്ഞു
” ഏനിദു ചിക്കവനേ ഹാഗേ ഹോഗുത്ഥിദയ.. മാത്ഥാട്ലില്ല യാക്കേ…?”
(എന്താണ് ചെറിയവനേ ഒന്നും മിണ്ടാതെ പോകുവാണോ…? )
അവൻ തിരിഞ്ഞു നോക്കിപ്പറഞ്ഞു
“അത്ഥികേ…. നീവെല്ലരു നന്ന ഹൃദയദല്ലിരുവാഗ… നാനു ഏനു ഹേളലി..!”
(ചേടത്തിയമ്മേ… നിങ്ങളെല്ലാരും എന്റെ ഹൃദയത്തിലുള്ളപ്പോൾ ഞാനെന്തിനു പറയണം )
അവൻ ചെന്നു ചിന്നപ്പയുടെ ജീപ്പിൽ കയറി ദു:ഖത്തോടെ ശിരസ് സീറ്റിലേക്കു ചായ്ച്ചിരുന്നു.രണ്ടു നിമിഷത്തിനുള്ളിൽ ചിന്നപ്പ വന്നു അവർ മടിക്കേരിയിലേക്കു പോയി ഏലിയാസ് അവിടെ നിന്നും കുശാൽനഗരയിലേക്കു പുറപ്പെട്ടു.
RELATED ARTICLES

Most Popular

Recent Comments