Thursday, May 2, 2024
HomeNewsകാറിനു മുകളിലേക്ക് മരം കടപുഴകി വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ടു.

കാറിനു മുകളിലേക്ക് മരം കടപുഴകി വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ടു.

കാറിനു മുകളിലേക്ക് മരം കടപുഴകി വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ടു.

ജോണ്‍സണ്‍ ചെറിയാന്‍.
ബെംഗളൂരു: കാറിനു മുകളിലേക്ക് മരം കടപുഴകി വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ബെംഗളൂരുവിലെ സുമ്മനഹള്ളി സ്വദേശികളായ രമേശ്(46), ഭാര്യ ഭാരതി(38), സഹോദരന്‍ ജഗദീഷ്(42) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ബെംഗളൂരു നഗരത്തിലുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലുമാണ് മരം കടപുഴകി വീണത്.
ശക്തമായ ഇടിമിന്നലില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി കനത്ത നാശനഷ്ടമുണ്ടാക്കിട്ടുണ്ട്. വിവിധയിടങ്ങളില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗത സംവിധാനം താറുമാറായി. ഇതിനു പുറമെ ശിവാജിനഗറിലെ സെന്റ് മേരീസ് ബസലിക്കയിലെ തിരുനാള്‍ ആഘോഷങ്ങളും ഗതാഗത കുരുക്ക് ശക്തമാക്കി.
മരം കടപുഴകി വീണതിനെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി തടസപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളക്കെട്ട് ഇല്ലാതാക്കുന്നതിനും ഗതാഗത പുനസ്ഥാപിക്കുന്നതിനും നടപടികള്‍ രക്ഷാസേന വൈകിയും പ്രവര്‍ത്തനം തുടര്‍ന്നു. വൈദ്യുതി വകുപ്പ് പുനഃസ്ഥാപിക്കുന്നതിന് ജീവനക്കാരുടെ ശ്രമം തുടരുന്നു.
RELATED ARTICLES

Most Popular

Recent Comments