Friday, April 26, 2024
HomeGulfജിയോ ഫോണിന് ആദ്യ ദിവസം ലഭിച്ചത് റെക്കോര്‍ഡ്‌ ബുക്കിംഗ്.

ജിയോ ഫോണിന് ആദ്യ ദിവസം ലഭിച്ചത് റെക്കോര്‍ഡ്‌ ബുക്കിംഗ്.

ജിയോ ഫോണിന് ആദ്യ ദിവസം ലഭിച്ചത് റെക്കോര്‍ഡ്‌ ബുക്കിംഗ്.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ലോകത്തെ ആദ്യ സൗജന്യ ഫീച്ചര്‍ ഫോണെന്ന വിശേഷണത്തോടെ റിലയന്‍സ് അവതരിപ്പിച്ച ജിയോ ഫോണിന് ആദ്യ ദിവസം ലഭിച്ചത്  റെക്കോര്‍ഡ്‌ബുക്കിംഗ്. ആദ്യ ദിവസംതന്നെ 60 ലക്ഷം ജിയോ ഫോണുകള്‍ ബുക്ക് ചെയ്തതായി കമ്ബനി അറിയിച്ചു.
രാജ്യവ്യാപകമായി ആഗസ്റ്റ് 24നാണ് ബുക്കിംഗ് ആരംഭിച്ചത്. എന്നാ. ബുക്കിംഗ് തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ ഉപഭോക്താക്കളുടെ ആധിക്യം മൂലം റിലയന്‍സിന്റെ വെബ്സൈറ്റ് പണിമുടക്കിയിരുന്നു. തുടര്‍ന്ന് ആഗസ്റ്റ് 28ന് കമ്ബനി ജിയോ ഫോണിന്റെ ബുക്കിംഗ് നിറുത്തിവച്ചു.
ആദ്യം 500 രൂപ നല്‍കിയാണ് ഫോണ്‍ ബുക്ക് ചെയ്യേണ്ടത്. ഫോണ്‍ ലഭിക്കുമ്ബോള്‍ 1000 രൂപ കൂടി നല്‍കണം. മൂന്ന് വര്‍ഷത്തിന് ശേഷം ഫോണ്‍ തിരിച്ച്‌ നല്‍കിയാല്‍ ഈ 1500 രൂപ തിരികെ ലഭിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഫോണ്‍ ബുക്ക് ചെയ്യാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്ക് ഇനിയും അവസരം ലഭിക്കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിര്‍മ്മിച്ച്‌ പുറത്തിറക്കുന്ന ജിയോ ഫോണ്‍ ടെലികോം രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
RELATED ARTICLES

Most Popular

Recent Comments