Sunday, May 5, 2024
HomeCinemaപ്രഭാസിന്റെ പുതിയ ചിത്രത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് മോഹന്‍ലാലും.

പ്രഭാസിന്റെ പുതിയ ചിത്രത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് മോഹന്‍ലാലും.

പ്രഭാസിന്റെ പുതിയ ചിത്രത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് മോഹന്‍ലാലും.

ജോണ്‍സണ്‍ ചെറിയാന്‍.
ബാഹുബലിയില്‍ പ്രഭാസും റാണ ദഗ്ഗുബട്ടിയും തമ്മിലായിരുന്നു മത്സരം. ബാഹുബലിക്കുശേഷം പ്രഭാാസ് വേഷമിടുന്ന സാഹോയില്‍ ഒപ്പം നിന്ന് മത്സരിക്കാന്‍ ഒരുങ്ങുന്നത് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലാണ്. തെലുങ്കിലും തമിഴിലുമായി സുജീത്ത് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ആക്ഷന്‍ ത്രില്ലറായ സഹോ. ആക്ഷന്‍ രംഗങ്ങള്‍ യഥേഷ്ടമുള്ള ചിത്രത്തില്‍ ഒരു ചാരന്റെ വേഷമാണ് പ്രഭാസിന്. മോഹന്‍ലാലിന്റെ വേഷം സംബന്ധിച്ച വിശദാംശങ്ങള്‍ അറിവായിട്ടില്ലെങ്കിലും പ്രഭാസിന്റേതിന് തുല്ല്യമായ കഥാപാത്രം തന്നെയാണ് എന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ലാലിനും പ്രഭാസിനും ഒപ്പം വന്‍ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ബോളിവുഡ് താരം ശ്രദ്ധ കപൂര്‍ ഇതിലൂടെ തെന്നിന്ത്യയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ടെലിവിഷന്‍ അവതരണ രംഗത്തെ ഹോട്ട് സ്റ്റാറായ മന്ദിര ബേദിയുമുണ്ട് ചിത്രത്തില്‍. കല്‍ക്കി എന്നൊരു നെഗറ്റീവ് കഥാപാത്രത്തെയാണ് മന്ദിര അവതരിപ്പിക്കുന്നത്. ജാക്കി ഷ്റോഫ്, മഹേഷ് മഞ്ജരേക്കര്‍, ചങ്കി പാണ്ഡെ, നീല്‍ നിതിന്‍ മുകേഷ്, തമിഴ് താരം അരുണ്‍ വിജയ്, എന്നിവരാണ മറ്റ് താരങ്ങള്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജനത ഗ്യാരേഷ്, മനമാന്ത (മലയാളത്തില്‍ വിസ്മയം) എന്നിവയുടെ വമ്ബന്‍ വിജയങ്ങള്‍ക്കുശേഷം മോഹന്‍ലാലിന് തെലുങ്കില്‍ വന്‍ ഡിമാന്റാണ്. ഇതാണ് ലാലിനെ പുതിയ ചിത്രത്തിലേയ്ക്കുള്ള വഴി തുറന്നതെന്നാണ് അറിയുന്നത്.
പ്രഭാസിനെ ഇന്ത്യന്‍ സിനിമയുടെ വമ്ബന്‍ താരമാക്കിയ ബാഹുബലിയിലേയ്ക്കും മോഹന്‍ലാലിനെ പരിഗണിച്ചിരുന്നു എന്നൊരു വാര്‍ത്ത ഉണ്ടായിരുന്നു നേരത്തെ. ചിത്രത്തില്‍ സത്യരാജ് അവിസ്മരണീയമാക്കി കട്ടപ്പയുടെ വേഷമായിരുന്നു രാജമൗലി ലാലിനുവേണ്ടി നീക്കിവച്ചത് എന്നായിരുന്നു സ്ഥിരീകരിക്കാത്ത വാര്‍ത്ത. ഈ നഷ്ടം സഹോയിലൂടെ ലാല്‍ തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ടോളിവുഡ്.
RELATED ARTICLES

Most Popular

Recent Comments