Thursday, January 16, 2025
HomePoemsബ്ലൂ വെയില്‍. (കവിത)

ബ്ലൂ വെയില്‍. (കവിത)

ബ്ലൂ വെയില്‍. (കവിത)

ഉഷാചന്ദ്രന്‍. (Street Light fb group)
കരുതിയിരിക്കുകീ ഭീകരനെ
നടമാടുകാണിവന്‍ പിഞ്ചുമനസ്സിലും
ആഴ്ത്തുന്നു ദംഷ്ട്രങ്ങള്‍ ചിന്താസരണിയില്‍
പൂഴ്ത്തുന്നു നഖമുന മേനിയിലാകവേ
എവിടന്നെഴുന്നെള്ളി രക്തരക്ഷസ്സിവന്‍
ബഡവാഗ്നി പൊട്ടിപ്പുറപ്പെട്ട മാരണം
റഷ്യന്‍ജനത തന്‍ വികലമാം ചിന്തയില്‍
മുളയിട്ട ഭ്രാന്തിന്‍റെ ഭാഗധേയം
കുട്ടികള്‍ക്കൂണില്ലുറക്കമില്ല
രാപ്പകല്‍ ഫോണില്‍ മരിക്കുന്നവര്‍
കളിയായി വന്നിട്ടു കഥകഴിച്ചീടുവാന്‍
വെല്ലു വിളിക്കുന്നു യുവത തന്‍ ചേതന
ഇല്ലാത്ത കാര്യങ്ങള്‍ കാണുന്നവര്‍
കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നവര്‍
രാത്രീഞ്ചരന്മാരായി മാറുന്നവര്‍
സാഹസമോരോന്നു കാട്ടുന്നവര്‍
കോപാന്ധരായവര്‍ മാറും ദിനംപ്രതി
കത്തിയെടുക്കുന്നു ഹരക്കിരിക്കതാ
ചിത്രം വരയ്ക്കുന്ന ചേലില്‍ ചലിക്കുന്നു
അക്ഷരം കൊത്തിയെടുക്കുന്നിറച്ചിയില്‍
കോമ്പസ്സിനറ്റത്തു രക്തവും മാംസവും
കുത്തിയെടുത്തവര്‍ നിര്‍വൃതിക്കൊള്ളുന്നു
മദ്യവും ധൂപവും ലഹരിയില്‍ പിന്നിലെ-
ന്നറിയുന്നവര്‍ രാവിരുളുവേളുക്കവേ
എത്ര സാവന്തുമാര്‍ എത്ര മനോജുമാര്‍
ഇനിയുമീ ഭൂമിയില്‍ ഇരയാകുവാനഹോ!
ചിന്തിപ്പൂ ലോകമേ കാണ്മതില്ലേ നിങ്ങ-
ളെത്ര ഭയാനകം ഇനിയുള്ള ജീവിതം?

 

RELATED ARTICLES

Most Popular

Recent Comments